
ചിത്രശലഭങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ കാണില്ല. കുട്ടികളായിരിക്കുമ്പോഴേ അവയുടെ വര്‍ണ ഭംഗിയും പ്രത്യേകതകളും ഒക്കെ എല്ലാവരുടേയും മനസില്‍ ഇടം പിടിച്ചിരിക്കും. പല പ്രത്യകതകള്‍ ഉള്ള ശലഭങ്ങളെ കുറിച്ച് അറിയാനും ചിലര്‍ക്ക് കൗതുകമുണ്ടാകും. ചിലത് വലുതാണെങ്കില്‍ മറ്റുചിലവ ഇത്തിരികുഞ്ഞന്‍മാരായിരിക്കും. മറ്റ് ചിലതാണെങ്കില്‍ നിറങ്ങളിലാവും നമ്മളെ ആകര്‍ഷിക്കുക. ലോകത്തെ ഭംഗിയുള്ള അഞ്ച് ചിത്രശലഭങ്ങളെ അറിയാം.
മോര്‍ഫിനെ എന്ന ഉപകുടുംബത്തിലെ മുപ്പത് ചിത്രശലഭങ്ങളില്‍ ഒന്ന്. ചിറകുകള്‍ക്ക് ഏകദേശം 12 സെന്റീമീറ്റര്‍ വിസ്തീര്‍ണം ഉണ്ട്. നീല നിറത്തില്‍ അതിസുന്ദരമായ ഈ ശലഭം ബ്രസീലിലെ സെറാഡോ, മധ്യ അമേരിക്ക, വെനസ്വേല എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഇവയുടെ നീല നിറത്തിന്റെ ആകര്‍ഷക ഭംഗി കാരണം മോര്‍ഫോ ഇനങ്ങളില്‍ സ്വകാര്യ ചിത്രശലഭം മ്യൂസിയങ്ങളിലേക്ക് ശേഖരിക്കപ്പെടാറുണ്ട്.
തെക്കു കിഴക്കന്‍ ഏഷ്യയാണ് ജന്മദേശം. മ്യാന്‍മര്‍, മലേഷ്യ, സുമാത്ര എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ചെറുതായിരിക്കുമ്പോള്‍ അത്ര ഭംഗിയില്ലെങ്കില്‍ വളര്‍ന്ന് വരുമ്പോള്‍ മരകതത്തിന്റെ നിറമാണ് ഇവക്ക്. പച്ച നിറത്തിലുള്ള മയില്‍ എന്നും ഇവയെ വിളിക്കാറുണ്ട്. പാപ്പിലിയോ പാലിന്യൂറസ് എന്നും പേരുണ്ട്. ബട്ടര്‍ഫ്‌ളൈ എന്ന് അര്‍ഥം വരുന്ന പാപ്പിലിയോ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് പേരിന്റെ ഉത്ഭവം.
ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്. യൂലിസസ് ബട്ടര്‍ഫ്‌ളൈ എന്നും ബ്ലൂ എംപറര്‍ എന്നും അറിയപ്പെടുന്നു
വടക്കേ അമേരിക്കയാണ് രാജശലഭത്തിന്റെ സ്വദേശം. ഇവ വിശ്രമമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ പറക്കും. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഇവ കൂട്ടങ്ങളായാണ് കാണുക. ലോകത്തിലെ പ്രശസ്തമായ ദേശാടന ശലഭമാണ് രാജശലഭം. കാഴ്ചയില്‍ കേരളത്തില്‍ കാണുന്ന വരയന്‍ കടുവ ചിത്രശലഭത്തിനോട് സാമ്യമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates