പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ 'ഗോളം', അതിവേഗം പറന്നുപോയി; അമ്പരപ്പ്- വിഡിയോ

പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ ഒരു അജ്ഞാത വസ്തു(യുഎഫ്ഒ) വേഗത്തില്‍ പറന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
Mysterious Orb Speeds Over Middle East
Mysterious Orb Speeds Over Middle EastSOURCE:x
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ ഒരു അജ്ഞാത വസ്തു(യുഎഫ്ഒ) വേഗത്തില്‍ പറന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കന്‍ അധികൃതര്‍ പുറത്തുവിട്ട അണ്‍ഐഡന്റിഫൈഡ് അനോമലാസ് ഫിനോമിന ഫയലുകളിലാണ് ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജ്ഞാത വസ്തുവിനെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.

ജനവാസ മേഖലയുടെ മുകളിലൂടെ ഒരു ഗോളാകൃതിയിലുള്ള വസ്തു അതിവേഗം പറന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലഭ്യമായ വിവരങ്ങള്‍ വെച്ച് പൂര്‍ണമായി വിശദീകരിക്കാന്‍ കഴിയാത്ത അസാധാരണ സവിശേഷതകള്‍ ഈ വസ്തു പ്രദര്‍ശിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ഡ്രോണ്‍ ആണോ ബലൂണ്‍ ആണോ മറ്റേതെങ്കിലും വ്യോമവാഹനമാണോ എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇതിനെ അന്യഗ്രഹ ജീവിയുടെ തെളിവായി വ്യാഖ്യാനിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ആവശ്യമായ വിവരങ്ങളുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. എന്നു കരുതി ഇതിനെ അന്യഗ്രഹ ജീവികള്‍ സഞ്ചരിക്കുന്ന പേടകം എന്ന നിഗമനത്തില്‍ എത്തിച്ചേരരുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സൈനിക സെന്‍സറുകള്‍ റെക്കോര്‍ഡ് ചെയ്ത അസാധാരണമായ വ്യോമ വസ്തുക്കള്‍ ഉള്‍പ്പെടുന്ന അനേകം ഫയലുകളില്‍ ഒന്ന് മാത്രമാണിത്.

Mysterious Orb Speeds Over Middle East
ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലൂടെ യാത്രാവിമാനം; സുരക്ഷാവീഴ്ചയില്‍ അന്വേഷണം
Mysterious Orb Speeds Over Middle East
'ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാനായി മാറുന്നു'; കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്ക് പുതിയ ആശങ്കയെന്ന് ഷെയ്ഖ് ഹസീനയുടെ മകന്‍
Summary

Mysterious Orb Speeds Over Middle East, UFO Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com