വ്യാഴത്തേക്കാള്‍ പത്ത് മടങ്ങ് വലിപ്പം, 'ദുരൂഹ' ഗ്രഹം; ശാസ്ത്രം തിരുത്തേണ്ടി വരുമോ?- വീഡിയോ

ശാസ്ത്രലോകത്തിന് വിസ്മയമായി പുതിയ കണ്ടെത്തല്‍
നക്ഷത്രങ്ങളെ വലംവെയ്ക്കുന്ന അപൂര്‍വ്വ ഗ്രഹം: IMAGE CREDIT: ESO
നക്ഷത്രങ്ങളെ വലംവെയ്ക്കുന്ന അപൂര്‍വ്വ ഗ്രഹം: IMAGE CREDIT: ESO
Updated on
1 min read

ന്യൂയോര്‍ക്ക്:  ശാസ്ത്രലോകത്തിന് വിസ്മയമായി പുതിയ കണ്ടെത്തല്‍. നക്ഷത്രത്തിന് ചുറ്റും വലംവെയ്ക്കുന്ന ഗ്രഹത്തെ ആദ്യമായി കണ്ടെത്തി. ബി സെന്റോറി എന്ന പേരില്‍ അറിയപ്പെടുന്ന അടുത്തടുത്തുള്ള രണ്ടു നക്ഷത്രങ്ങളെ വലംവെയ്ക്കുന്ന ഗ്രഹത്തെയാണ് കണ്ടെത്തിയത്. സൂര്യനേക്കാള്‍ ചൂടുള്ളതും വ്യാഴത്തേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ളതുമായ ഗ്രഹമാണ് ക്യാമറയില്‍ പതിഞ്ഞത്.

സൂര്യനും വ്യാഴവും തമ്മിലുള്ള അകലത്തിന്റെ 100 മടങ്ങ് ദൂരെയാണ് ഗ്രഹം. നക്ഷത്രങ്ങള്‍ക്ക് ചുറ്റിലും ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധിക്കില്ല എന്ന പൊതുവായുള്ള വിശ്വാസത്തിന് എതിരാണ് ഈ കണ്ടെത്തല്‍. അതും ഇത്രയും വലിപ്പവും ചൂടുമുള്ള ഗ്രഹം നക്ഷത്രത്തിന് ചുറ്റും വലംവെയ്ക്കുന്നത് ഒരിക്കലും കാണാന്‍ സാധിക്കില്ലെന്നാണ് ശാസ്ത്രലോകം ഇതുവരെ ധരിച്ചിരുന്നത്.

സെന്റോറസ് നക്ഷത്രസമൂഹത്തിന് 325 പ്രകാശവര്‍ഷം അകലെയാണ് ഈ പുതിയ ഗ്രഹം. ബി സെന്റോറി  എന്ന അടുത്തടുത്തുള്ള രണ്ട് നക്ഷത്രങ്ങളെ വലംവെച്ചാണ് ഈ ഗ്രഹം നിലക്കൊള്ളുന്നത്.  ഈ നക്ഷത്രങ്ങള്‍ക്ക് 1.5 കോടി വര്‍ഷം പഴക്കമാണ് അനുമാനിക്കുന്നത്. സൂര്യനേക്കാള്‍ ആറ് മടങ്ങ് വലിപ്പമുള്ളതാണ് ഈ നക്ഷത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com