വല തുപ്പി ഇര പിടിക്കുന്ന 'സ്‌പൈഡര്‍മാന്‍'; വിചിത്ര ജീവിക്ക് 'രക്തദാഹി ഇമേജ്'; നടുക്കുന്ന വീഡിയോ 

വല വിരിച്ച് ശത്രുക്കളെ പിടികൂടുന്ന സ്‌പൈഡര്‍മാന്‍ സിനിമയിലെ രംഗങ്ങള്‍ കാഴ്ചക്കാർ ഏറെ ആസ്വദിച്ചിട്ടുണ്ട്
വല തുപ്പി ഇര പിടിക്കുന്ന വിചിത്ര ജീവിയുടെ ദൃശ്യം
വല തുപ്പി ഇര പിടിക്കുന്ന വിചിത്ര ജീവിയുടെ ദൃശ്യം
Updated on: 
1 min read

വല വിരിച്ച് ശത്രുക്കളെ പിടികൂടുന്ന സ്‌പൈഡര്‍മാന്‍ സിനിമയിലെ രംഗങ്ങള്‍ കാഴ്ചക്കാർ ഏറെ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോള്‍ സമാനമായ നിലയില്‍ വല തുപ്പി ഇര പിടിക്കുന്ന വിചിത്ര ജീവിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരേയൊരു വ്യത്യാസമേ, ഇവ തമ്മില്‍ ഉള്ളൂ. സ്‌പൈഡര്‍മാന്‍ പരോപകാരത്തിനാണെങ്കില്‍ ഈ ചെറുവിര വല തുപ്പുന്നത് ഇരതേടാന്‍ വേണ്ടിയാണെന്ന് മാത്രം. 

ഓഡ്ലി ടെറിഫൈയിങ് എന്ന ട്വിറ്റര്‍ പേജിലാണ് വിചിത്ര വിരയുടെ ദൃശ്യം പങ്കുവച്ചത്.ചുവന്ന വിരയും ഇരതേടാനായി അതു സ്വീകരിക്കുന്ന വ്യത്യസ്തമായ മാര്‍ഗവുമാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. മറൈന്‍ റിബണ്‍ വേം ഇനത്തില്‍പ്പെടുന്നതാണ് ഈ ജീവി. മനുഷ്യരിലെ ശ്വാസകോശത്തിനു സമാനമായ ഒരു അവയവമാണ് ഇവയുടെ വല തുപ്പലിനു പിന്നിലെന്നാണ് നോര്‍ത്ത് കാരോലൈന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.

ഇരയുടെ സാമീപ്യമറിയുമ്പോള്‍ ഈ വിരയുടെ ഉള്ളില്‍ നടക്കുന്ന ചില ശാരീരിക പ്രക്രിയകളുടെ ഭാഗമാണ് ഈ വല തുപ്പല്‍.  വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമേ വെളുത്ത വല ശരീരത്തില്‍ നിന്ന് വെളിയില്‍ വരുകയുള്ളൂ. ഇരയെ കിട്ടിക്കഴിഞ്ഞാല്‍ ഇവ സ്വയം തന്നെ ശരീരത്തിനുള്ളിലേക്ക് വലിഞ്ഞുപൊയ്‌ക്കൊള്ളും. ഇരകള്‍ ആ ഉറയില്‍പെട്ട് വിരയുടെ വയറ്റിലെത്തുകയാണ് ചെയ്യുന്നതെന്നാണ് അവരുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER