ഭൂമിക്ക് ചുറ്റുംകണ്ട ഓറഞ്ച് നിറത്തിലുള്ള ആ വെളിച്ചം എന്താണ്? കാരണം പറഞ്ഞ് നാസ

'ചിത്രത്തില്‍ ഭൂമിക്ക് ചുറ്റുമുള്ള ഓറഞ്ച് വലയം സൂര്യാസ്തമയമോ, കാമറ തകരാറോ അല്ല'
NASA Explains Why Earth Appears Glowing Orange
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാസ എടുത്ത ഭൂമിയുടെ ചിത്രംnasa
Updated on
1 min read

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാസ എടുത്ത ഭൂമിയുടെ ചിത്രം അതിമനോഹരമായിരുന്നു. നക്ഷത്രങ്ങള്‍ നിറഞ്ഞ ഫ്രെയിമില്‍ ഭൂമിക്ക് ചുറ്റും ഓറഞ്ച് നിറത്തിലുള്ള വെളിച്ചം ഒരു മൂടല്‍മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്നതാണ് കണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ചിത്രത്തില്‍ നാസ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

ചിത്രത്തില്‍ ഭൂമിക്ക് ചുറ്റുമുള്ള ഓറഞ്ച് വലയം സൂര്യാസ്തമയമോ, കാമറ തകരാറോ അല്ല. ശാസ്ത്രലോകം ഇതിനെ 'എയര്‍ഗ്ലോ' എന്ന് വിളിക്കുന്നു. ഭൂമിയില്‍ നിന്ന് ഏകദേശം 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ഉയരത്തില്‍ അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്താണ് ഈ പ്രകാശ വിസ്മയം നടക്കുന്നത്.

എയര്‍ഗ്ലോ എന്താണ്?

എന്താണ് ഈ എയര്‍ഗ്ലോ? പകല്‍ സമയത്ത് സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ അന്തരീക്ഷത്തിലെ തന്മാത്രകളും ആറ്റങ്ങളും ആഗിരണം ചെയ്യുന്നു. രാത്രിയില്‍, ഇങ്ങനെ ഊര്‍ജ്ജം ആഗിരണം ചെയ്ത് ഉത്തേജിതമായ അവസ്ഥയിലായ കണികകള്‍, തങ്ങള്‍ സ്വീകരിച്ച അധിക ഊര്‍ജ്ജത്തെ പ്രകാശമായി പുറത്തുവിടുന്നു. ഒരു നിയോണ്‍ ലൈറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ, അതേ തത്വമാണ് ഇവിടെയും സംഭവിക്കുന്നത്. ഇതൊരു നിരന്തരമായ പ്രതിഭാസമാണെങ്കിലും ബഹിരാകാശത്തിന്റെ ഇരുളില്‍ നിന്നല്ലാതെ ഇത് വ്യക്തമായി കാണാന്‍ കഴിയില്ല.

നമ്മുടെ ഗ്രഹത്തെ മുഴുവന്‍ സമയവും പൊതിഞ്ഞുനില്‍ക്കുന്ന ഒരു സ്വാഭാവികമായ കെമിസ്ട്രി പരീക്ഷണമാണ് ഈ എയര്‍ഗ്ലോ. അറോറകളെ അപേക്ഷിച്ച്, എയര്‍ഗ്ലോ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും എല്ലാ രാത്രിയിലും സംഭവിക്കുന്നുണ്ട്.

NASA Explains Why Earth Appears Glowing Orange
അമ്മയും മകനും മേയര്‍മാര്‍; ബ്രിട്ടനിലെ ഇന്ത്യന്‍ വിജയഗാഥ

എയര്‍ഗ്ലോയുടെ നിറം

ഈ പ്രകാശത്തിന്റെ നിറം നിശ്ചയിക്കുന്നത് അന്തരീക്ഷത്തിലുള്ള വിവിധ വാതകങ്ങളും അവയുടെ ഉയരവുമാണ്. ഏകദേശം 100 കിലോമീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ഓക്‌സിജന്‍ പലപ്പോഴും പച്ച നിറത്തിലുള്ള പ്രകാശം നല്‍കുന്നു. എന്നാല്‍ 200 കിലോമീറ്റര്‍ ഉയരത്തില്‍ ഓക്‌സിജന്‍ കാണപ്പെടുമ്പോള്‍ അത് ചുവപ്പ് നിറമായി മാറുന്നു. ഓറഞ്ച്, മഞ്ഞ, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങള്‍ സോഡിയം, ഹൈഡ്രോക്സില്‍ റാഡിക്കലുകള്‍ തുടങ്ങിയ മറ്റ് തന്മാത്രകളുടെ സാന്നിധ്യം മൂലമാണ് ഉണ്ടാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ചും, അന്തരീക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിച്ചും നിരവധി പേരാണ് നാസയുടെ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

Summary

NASA Explains Why Earth Appears Glowing Orange In Stunning Space Photo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com