ചരിത്ര നേട്ടത്തിനരികെ ആര്‍ട്ടെമിസ് 2; സഞ്ചാരികള്‍ നാളെ ഭൂമി തൊടും, ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത് നിര്‍ണായകം

Artemis II mission
ആര്‍ട്ടെമിസ് 2
Updated on
1 min read

ഫ്‌ളോറിഡ: ആര്‍ട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയില്‍ തിരിച്ചെത്തിയേക്കും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.37-ന് സാന്‍ഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തില്‍ ഒറൈണ്‍ പേടകം പതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് സംഘം തിരിച്ചെത്തുന്നത്. ഏപ്രില്‍ 6-നായിരുന്നു അപ്പോളോ 13-ന്റെ റെക്കോര്‍ഡ് മറികടന്ന നേട്ടം.

ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്നതാണ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ ഘട്ടം. ഭൂമിക്ക് ഏകദേശം 122 കിലോമീറ്റര്‍ മുകളില്‍ വെച്ച് ഓറിയോണിന്റെ സര്‍വീസ് മൊഡ്യൂള്‍ യാത്രികരുടെ ക്യാപ്സ്യൂളില്‍ നിന്ന് വേര്‍പെടും. തുടര്‍ന്ന് ക്യാപ്സ്യൂള്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ആ വേഗം പേടകത്തിന് മുന്നിലുള്ള വായു തന്മാത്രകളെ ശക്തമായി ഞെരുക്കും. ഇത് ക്യാപ്സ്യൂളിന്റെ പുറംഭാഗത്തെ ഏകദേശം 2,760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കും.

ഈ ഘട്ടത്തില്‍ കുറച്ച് മിനിറ്റുകളോളം, ഈ ശക്തമായ ഞെരുക്കത്താല്‍ രൂപപ്പെടുന്ന ഒരു പ്ലാസ്മ കവചം വാഹനത്തിന് ചുറ്റും രൂപപ്പെടുകയും യാത്രികര്‍ക്കും മിഷന്‍ കണ്‍ട്രോളും തമ്മിലുള്ള എല്ലാ റേഡിയോ ആശയവിനിമയവും തടസപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടിനെ അതിജീവിക്കുന്നതിന് ശേഷം ഓറിയോണിന്റെ വേഗം മണിക്കൂറില്‍ ഏകദേശം 480 കിലോമീറ്ററായി കുറയ്ക്കുന്നതിന് രണ്ട് പാരച്ചൂട്ടുകള്‍ തുറക്കും. തുടര്‍ന്ന് മറ്റ് മൂന്ന് പൈലറ്റ് പാരച്ചൂട്ടുകളും പിന്നീട് മൂന്ന് പ്രധാന പാരച്ചൂട്ടുകളും തുറക്കും. ഇവ കടലില്‍ പതിക്കുന്നതിന് മുമ്പ് ക്യാപ്സ്യൂളിനെ മണിക്കൂറില്‍ ഏകദേശം 27 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തിക്കും.

Artemis II mission
അപകടകരമായ ഘട്ടം; ആര്‍ട്ടെമിസ് II ദൗത്യസംഘം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 4.05-നാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്ന് സ്പേസ് ലോഞ്ച് സിസ്റ്റം എന്ന കരുത്തുറ്റ റോക്കറ്റ് ഓറിയോണ്‍ പേടകത്തെയും വഹിച്ച് ചന്ദ്രനിലേക്ക് കുതിച്ചത്. നാസയുടെ 'സ്‌പേസ് ലോഞ്ച് സിസ്റ്റം' (SLS) റോക്കറ്റും 'ഓറിയോണ്‍' (Orion) പേടകവും സംയുക്തമായി ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്.

ചന്ദ്രനിലെ ഏറ്റവും വലിയ ഗര്‍ത്തമായ 'ഓറിയന്റലെ ബേസ്' നേരില്‍ കണ്ടതും യാത്രയ്ക്കിടെ സൂര്യഗ്രഹണത്തിന് സാക്ഷിയായതും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായി. ഭാവിയിലെ ആര്‍ട്ടെമിസ് 4 ദൗത്യത്തിന് മുന്നോടിയായി പേടകത്തിലെ ലൈഫ് സപ്പോര്‍ട്ട്, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഈ യാത്രയില്‍ വിജയകരമായി പരീക്ഷിച്ചു. 56 ലക്ഷം മനുഷ്യരുടെ പേരുകളടങ്ങിയ മെമ്മറി കാര്‍ഡുമായി 'റൈസ്' എന്ന കൊച്ചു പാവയും ഈ ദൗത്യത്തില്‍ സഞ്ചാരികള്‍ക്കൊപ്പം ഉണ്ടായിരുന്നു.

Summary

NASA's Artemis II mission, featuring four astronauts, is set to conclude this Saturday morning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com