യേശുക്രിസ്തുവിന്റെ പുനരവതാരമെന്ന് സ്വയം വിശ്വസിച്ചു; വൈറ്റ് ഹൗസില്‍ വെടിയുതിര്‍ത്ത അക്രമി കൊല്ലപ്പെട്ടു

നസിര്‍ ബെസ്റ്റ് എന്ന 21 കാരനാണ് വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സര്‍വീസ് ചെക്ക് പോയിന്റിന് സമീപം വെടിയുതിര്‍ത്തത്
Nasir
NasirX
Updated on
1 min read

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തി. നസിര്‍ ബെസ്റ്റ് എന്ന 21 കാരനാണ് വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സര്‍വീസ് ചെക്ക് പോയിന്റിന് സമീപം വെടിയുതിര്‍ത്തത്. സ്വയം യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നതെന്നും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Nasir
വൈറ്റ്ഹൗസിന് സമീപം ശക്തമായ വെടിവെയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്

ഞായറാഴ്ച 17-ാം സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റില്‍ വെച്ചാണ് നസിര്‍ ബെസ്റ്റ് വെടിയുതിര്‍ത്തത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തോക്ക് കൈയിലുണ്ടായിരുന്ന നസിറിനെ കീഴടക്കാന്‍ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവെച്ചിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Nasir
മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നു വർഷങ്ങളിലൊന്നായി 2025; കാത്തിരിക്കുന്നത് വൻ അപകടം, മുന്നറിയിപ്പ്

ഇയാള്‍ മുമ്പും വൈറ്റ് ഹൗസ് പരിസരത്ത് കറങ്ങിനടന്നത് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിനും നിരോധിത മേഖലയില്‍ പ്രവേശിച്ചതിനും കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അന്ന് അറസ്റ്റ് ചെയ്യപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും താന്‍ യേശുവാണെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

Summary

Nasir Best opened fire near the White House Secret Service checkpoint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com