നേപ്പാള്‍ പ്രളയബാധിതരെ എണ്ണുന്നു; കള്ളന്‍മാര്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ എണ്ണുന്നു

പ്രതികളില്‍ നിന്ന് 9,268,505 രൂപ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
29 arrested for breaking open bank safes swept away by Trishuli River
പൊലീസ് കണ്ടെടുത്ത പണം
Edited By:
Updated on: 
1 min read

കാഠ്മണ്ഡു: നേപ്പാള്‍ ദുരന്തത്തിനിടയിലും വിചിത്രമായ മോഷണവാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പ്രളയത്തില്‍ ഒഴുകിവന്ന ബാങ്ക് സേഫ് കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്നതില്‍ 29 പേരെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോതെകോസി പ്രദേശത്തുനിന്ന് ത്രിശൂലി നദിയില്‍ ഒഴുകിയെത്തിയ ബാങ്ക് സേഫില്‍ നിന്നാണ് പണം കവര്‍ന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 9,268,505 രൂപ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രളയക്കെടുതിയുടെ സാഹചര്യം മുതലെടുത്ത് സര്‍ക്കാര്‍, വാണിജ്യ, സ്വകാര്യ സ്വത്തുക്കള്‍ കവരുന്നത് തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ദേഹത്തുനിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രളയത്തില്‍ നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് യുവാക്കള്‍ കമ്മല്‍ കവര്‍ന്നത്. ഒരാള്‍ മരിച്ച സ്ത്രീയുടെ തലഭാഗം വലിയ വടിക്കഷ്ണം കൊണ്ട് ഉയര്‍ത്തിക്കൊടുക്കുകയും മറ്റൊരാള്‍ മുടിപിടിച്ച തല ഉയര്‍ത്തി കമ്മല്‍ കവര്‍ന്നെടുക്കുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചക്കുകയും ജനരോഷം ശക്തമാവുകയും ചെയ്തതോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞപൊലീസ് പൊഖാര ബസ് ടെര്‍മിനിലിന് സമീപത്ത് നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മദന്‍ ഗുരുങ് (25), ഭരത്പൂര്‍ സ്വദേശിയായ ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Summary

Nepal Counted Flood Victims. Thieves Counted Lakhs From Safe Swept In Floods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mountain collapses within seconds in Nepal: Terrifying video shows people fleeing as debris comes crashing down
Govindraj
Nepal Flood Miraculous Rescue
They Dragged Body Of Nepal Victim From River By Hair, Stole Earrings
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com