അറസ്റ്റ് ഭയന്ന് യൂറോപ്യന്‍ വ്യോമപാത ഒഴിവാക്കി നെതന്യാഹു, 'വിങ്‌സ് ഓഫ് സയന്‍' അധികമായി പറന്നത് 600 കിലോമീറ്ററോളം

വിങ് ഓഫ് സയന് 600 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വന്നു
Benjamin Netanyahu
Benjamin NetanyahuA P
Updated on
1 min read

ന്യൂയോര്‍ക്ക്: യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തേക്കുമോയെന്ന ഭയത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിമാനം പറന്നത് സാധാരണ സഞ്ചാരപാത ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ പങ്കെടുക്കാനായിട്ടാണ് നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം വിങ്‌സ് ഓഫ് സയന്‍ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. അറസ്റ്റ് ഭയന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കിയായിരുന്നു സഞ്ചാരം.

Benjamin Netanyahu
മരുന്നിലും കൈവെച്ച് ട്രംപ്, ഇറക്കുമതിക്ക് 100 ശതമാനം താരിഫ്; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍, ഇന്ത്യയെ എങ്ങനെ ബാധിക്കും?

സാധാരണ വ്യോമപാത ഒഴിവാക്കിയുള്ള സഞ്ചാരം മൂലം വിങ് ഓഫ് സയന് 600 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരില്‍ 2024 നവംബറിലാണ് നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേലിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ടുണ്ട്. തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Benjamin Netanyahu
ഇസ്രയേലിനോട് ഇടഞ്ഞ് മൈക്രോസോഫ്റ്റ്, ക്ലൗഡ് സേവനങ്ങള്‍ പിന്‍വലിക്കുന്നു

ഇതേത്തുടര്‍ന്നാണ് ഈ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒഴിവാക്കി നെതന്യാഹു പറന്നത്. സാധാരണയായി, അമേരിക്കയിലേക്കുള്ള ഇസ്രയേല്‍ വിമാനങ്ങള്‍ വേഗത്തിലെത്താനായി മധ്യ യൂറോപ്പിലൂടെ ഫ്രഞ്ച് വ്യോമപാതയിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ നെതന്യാഹു കയറിയ വിമാനം, ബഹുഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളുടെ ആകാശം ഒഴിവാക്കി, ഗ്രീസിന്റെയും ഇറ്റലിയുടെയും വ്യോമപാത മാത്രം കടന്ന്, മെഡിറ്ററേനിയന്‍ കടന്ന്, ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി അറ്റ്‌ലാന്റിക് റൂട്ടിലൂടെയാണ് പോയത്. സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary

Israeli Prime Minister Benjamin Netanyahu avoided most of Europe's skies on his way to New York

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com