നെറ്റ്ഫ്ലിക്സും ടിക്‌ടോകും സേവനം നിർത്തി; റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്കൻ എക്സ്പ്രസും

യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മോസ്ക്കോ: യുക്രൈൻ അധിനിവേശം തുടരുന്നതിനിടെ റഷ്യക്കെതിരെ ഉപരോധം കടുക്കുന്നു. യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കൻ എക്സ്പ്രസ് റഷ്യയിലെയും ബെലാറുസിലേയും പ്രവർത്തനം നിർത്തി. ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം അവസാനിപ്പിച്ചു. 

യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിലേയും ബെലാറുസിലേയും പ്രവർത്തമാണ് അമേരിക്കൻ എക്സ്പ്രസ് നിർത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല. 

ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റർ കാർഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകൾ മരവിപ്പിച്ചിരുന്നു. യുഎസ് മൾട്ടിനാഷണൽ കമ്പനികളായ ഇവ കാർഡ് വഴിയുള്ള പണമിടപാടിലെ ആഗോള കുത്തകകളാണ്. യുക്രൈൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയിലെ ഇടപാടുകൾ മരവിപ്പിക്കുന്നതെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയിരുന്നു. 

റഷ്യൻ ബാങ്കുകൾ അനുവദിച്ച കാർഡുകൾ ഇനിമേൽ വിദേശ രാജ്യങ്ങളിൽ നിഷ്‌ക്രിയമായിരിക്കുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു. വിദേശത്തെ ബാങ്കുകൾ അനുവദിച്ച വിസ, മാസ്റ്റർ കാർഡുകളിൽ റഷ്യയിലും ഇടപാടുകൾ നടത്താനാവില്ല. റഷ്യയിലുള്ള ഇരുനൂറോളം ജീവനക്കാർക്ക് കാർഡുപയോഗിച്ച് ഇടപാടുകൾ നടത്താമെന്ന് മാസ്റ്റർ കാർഡ് പറഞ്ഞു. കാലാവധി കഴിയും വരെ രണ്ട് കാർഡുകളും റഷ്യയിൽ ഉപയോഗിക്കാനാകുമെന്ന് റഷ്യൻ സെൻട്രൽ ബാങ്കും എസ്‌ബെർ ബാങ്കും അവകാശപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com