200ന്റെ പുതിയ നോട്ടുകൾ പുറത്തിറക്കി; ഖത്തരി റിയാൽ കറൻസികൾ ഈ മാസം പ്രാബല്യത്തിൽ വരും 

ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18ന് കറൻസികൾ പ്രാബല്യത്തിൽ വരും
200ന്റെ  പുതിയ ഖത്തരി റിയാൽ കറൻസി/ 200ൻറെ പുതിയ നോട്ടുകൾ പുറത്തിറക്കി; ഖത്തരി റിയാൽ കറൻസികൾ ഈ മാസം പ്രാബല്യത്തിൽ വരും ചിത്രം: ഫേസ്ബുക്ക്
200ന്റെ പുതിയ ഖത്തരി റിയാൽ കറൻസി/ 200ൻറെ പുതിയ നോട്ടുകൾ പുറത്തിറക്കി; ഖത്തരി റിയാൽ കറൻസികൾ ഈ മാസം പ്രാബല്യത്തിൽ വരും ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ദോഹ: പുതിയ ഡിസൈനിലുള്ള 200ന്റെ പുതിയ ഖത്തരി റിയാൽ കറൻസികൾ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കി. പുതിയ ഇരുന്നൂറിന്റെ നോട്ടും പുതിയ ഡിസൈനുകളിലുള്ള മറ്റ് നോട്ടുകളുമാണ് ഖത്തരി റിയാൽ ബാങ്ക് നോട്ടുകളുടെ അഞ്ചാം സീരീസിൽ  പുറത്തിറക്കിയത്. ഇവ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18ന് പ്രാബല്യത്തിൽ വരും. 

ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ കൊട്ടാരം, ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് എന്നിവയുടെ ചിത്രങ്ങൾ പതിപ്പിച്ചതാണ് 200 റിയാലിന്റെ പുതിയ നോട്ട്. കാഴ്ചശക്തിയില്ലാത്തവർക്ക് തൊട്ട് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് നോട്ടിലെ മൂല്യങ്ങളടക്കം അച്ചടിച്ചിരിക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് ഖത്തരി റിയാലിന്റെ പഴയ കറൻസികൾ പ്രാദേശിക ബാങ്കുകളിൽ നിന്നും അതിന് ശേഷം ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നോ മാറ്റി വാങ്ങാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com