കൊളംബിയയില്‍ വിമാനാപകടം; 15 പേര്‍ മരിച്ചു

കൊളംബിയയില്‍ വിമാനാപകടത്തില്‍ 15 പേര്‍ മരിച്ചു
Colombian plane crash
Colombian plane crashsource: X
Updated on
1 min read

ബോഗോട്ട: കൊളംബിയയില്‍ വിമാനാപകടത്തില്‍ 15 പേര്‍ മരിച്ചു. വെനസ്വേല അതിര്‍ത്തിക്ക് സമീപമാണ് അപകടം ഉണ്ടായത്. ചെറിയ വാണിജ്യ വിമാനമാണ് തകര്‍ന്നുവീണത്.

സറ്റീന വിമാന കമ്പനിയുടെ എന്‍എസ്ഇ 8849 ബീച്ച്ക്രാഫ്റ്റ് 1900 വിമാനമാണ് ബുധനാഴ്ച തകര്‍ന്നുവീണത്. ഒക്കാനയില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിമാനത്തിന് നഷ്ടപ്പെട്ടിരുന്നു. കൊളംബിയയുടെ വ്യോമയാന, സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ വിപുലമായ തിരച്ചിലിന് ശേഷമാണ് വിമാനം കണ്ടെത്തിയത്.

അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുര്‍ഘടമായ പര്‍വതമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.

Colombian plane crash
'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

വിമാനം രാവിലെ 11:42 നാണ് കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്നത്. അവസാനം 11:54 ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അപകടത്തിന്റെ കാരണത്തെക്കുറിച്ചോ, തിരോധാനത്തിലേക്കും തുടര്‍ന്നുള്ള അപകടത്തിലേക്കും നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചോ അധികൃതര്‍ ഇതുവരെ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊളംബിയന്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടി അംഗവും നിയമസഭാ സ്ഥാനാര്‍ഥിയും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ വിമാനത്തിലുണ്ടായിരുന്നെന്ന് സംശയിക്കുന്നു. വിമാനം അപ്രത്യക്ഷമായ പ്രദേശം പര്‍വതപ്രദേശങ്ങള്‍ക്കും ദുഷ്‌കരമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. ഇത് തുടക്കം മുതല്‍ തന്നെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സങ്കീര്‍ണ്ണമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Colombian plane crash
'അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കണം'; പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ടെക്സസ് ഗവര്‍ണര്‍
Summary

No survivors reported after Colombian plane with 15 aboard crashes near Venezuela

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com