

വിദേശ രാജ്യങ്ങളിൽ ആറ് മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്ക് ആണ് നോർക്കയുടെ പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാൻ കഴിയുക. വളരെ നിസ്സാരമായ നടപടികളുടെ പ്രവാസികൾക്ക് ഈ ഇൻഷുറൻസിൽ അംഗങ്ങളാകാം. പോളിസി ഉടമകൾക്ക് 13 ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സാസഹായവും. അപകടമരണത്തിന് മൂന്ന് ലക്ഷം രൂപ വരെ കുടുബത്തിന് നഷ്ടപരിഹാരവും ലഭിക്കും. അപകടം മൂലമുണ്ടാകുന്ന ഭാഗികമോ പൂർണ്ണമായോ ഉണ്ടാകുന്ന അംഗവൈകല്യങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ലഭിക്കും.
പാസ്പോർട്ടിൻ്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകർപ്പ്, വിസാ പേജ്, ഇക്കാമ,വർക്ക് പെർമിറ്റ് /റസിഡന്റ് പെർമിറ്റ് ,അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് ഇത്രയും രേഖകൾ ഉണ്ടെങ്കിൽ ഈ ഇൻഷുറൻസിന് ആപേക്ഷിക്കാം. 18 വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസിനു അപേക്ഷിക്കാനാകൂ. ഒരു വർഷമാണ് പ്രീമിയത്തിന്റെ കാലാവധി. അപേക്ഷാഫീസ് ആയി ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ 881 രൂപയാണ് അടക്കേണ്ടത്.
www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് 0471 2770543, 528 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യ), വിദേശത്തു നിന്ന് ആണെകിൽ മിസ്ഡ് കോൾ സർവീസിനായി +91 8802 012 345 എന്ന നമ്പർ ഉപയോഗിക്കുക.
Expatriates who are working or residing in foreign countries for more than 6 months can apply for NORKA's Expatriate Protection Insurance Policy. Expatriates with very minor procedures can become members of this insurance.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates