

പയോങ്ങ്യാങ്: ഉത്തര കൊറിയയിൽ ബൈബിൾ കൈവശം വെച്ച കുറ്റത്തിന് രണ്ട് വയസുകാരനെ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരെയും ജീവപര്യന്തം ജയിലിൽ അടച്ചു. കൊറിയ ഫ്യൂച്ചർ എന്ന എൻജിഒയെ ഉദ്ധരിച്ചു കൊണ്ട് യുഎസ് വിദേശകാര്യ വിഭാഗം പുറത്തുവിട്ട് റിപ്പോർട്ടിൽ 2022 ൽ മാത്രം ഉത്തര കൊറിയയിൽ 70,000 ക്രൈസ്തവരാണ് തുറങ്കിലടക്കപ്പെട്ടിട്ടുള്ളത്.
മാതാപിതാക്കൾ ബൈബിൾ കൈവശം വെച്ച കുറത്തിനാണ് രണ്ട് വയസുകാരനെ ജീവിതകാലം മുഴുവൻ ജയിൽ ശിക്ഷയ്‌ക്ക് വിധിച്ചത്. ഉത്തര കൊറിയയിൽ ക്രൈസ്തവ സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച് 2021ൽ കൊറിയ ഫ്യൂച്ചർ ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. പീഡനത്തിനിരയായ 151 ക്രിസ്ത്യൻ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയയിൽ മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന, മതപരമായ വസ്തുക്കൾ കൈവശം വയ്ക്കുന്ന, മതവിശ്വാസികളുമായി സമ്പർക്കം പുലർത്തുന്ന, മതവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തിയെ അറസ്റ്റുചെയ്യുകയോ, തടങ്കലിൽ വയ്ക്കുകയോ നാടുകടത്തുകയോ, ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയോ, ലൈംഗിക അതിക്രമത്തിന് വിധേയരാകുകയോ ചെയ്യാം.
2011 ൽ ക്രൈസ്തവ മതം സ്വീകരിച്ച വയോധികയെയും ചെറുമകളെയും പൊതുസ്ഥലത്തു വെടിവെച്ച് കൊലപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഉത്തര കൊറിയയിലെ മനുഷ്യത്വ രഹിതമായ പ്രവൃത്തിക്കെതിരെ നിരവധി രാജ്യാന്തര സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates