

വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബോ ബൈഡന്‍. അപ്ഗാനിസ്ഥാനിലെ സ്ഥിതി നിരാശാജനകമാണ്. താലിബാനുമായുള്ള ചെറുത്തുനില്‍പ്പില്‍ അഫ്ഗാന്‍ പാടെ പരാജയപ്പെട്ടു. താലിബാന്റെ അധിനിവേശം പ്രതീക്ഷിച്ചതിലും നേരത്തെയായെന്നും ബൈഡന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം.
അഫ്ഗാനിസ്ഥാന്‍ പോരാടാന്‍ തയ്യാറല്ലാത്ത യുദ്ധത്തില്‍ ഇടപെടാനില്ല. കഴിഞ്ഞകാലത്തെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെടരുത്. താലിബാനുമായി ചര്‍ച്ച നടത്താനുള്ള തന്റെ ഉപദേശം അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് ഗനി നിരാകരിച്ചെന്നും ബൈഡന്‍ പറഞ്ഞു.
അപ്ഗാനില്‍ സമാധാനമുണ്ടാക്കാന്‍ എല്ലാ സഹായവും അമേരിക്ക നല്‍കിയെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിലെ രാഷട്രീയ നേതാക്കളുടെ പലായനത്തേയും സൈന്യത്തിന്റെ കീഴടങ്ങലിനെയും അമേരിക്കന്‍ പ്രസിഡന്റ് വിമര്‍ശിച്ചു. അഫ്ഗാനിലെ തകര്‍ച്ച നേരിടാന്‍ വേണ്ടിയുള്ള പദ്ധതികള്‍ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാല്‍, അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കാനും ചര്‍ച്ച ചെയ്യാനും സാധിച്ചില്ല.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും യു എസ് പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധവും അവസാനിപ്പിക്കുമെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates