

ന്യൂയോര്‍ക്ക്: 'റേഷന്‍ കട'യ്ക്ക് സമാനമായ സര്‍ക്കാര്‍ വക പലചരക്ക് കടകള്‍ ന്യൂയോര്‍ക്കിലും ആരംഭിക്കുന്നു. ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. 'ഒരു വലിയ പരീക്ഷണത്തിന് സമയമായിരിക്കുന്നു'- എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സാധാരണക്കാരുടെ ഭക്ഷണച്ചെലവ് കുറയ്ക്കുമെന്ന് സര്‍ക്കാര്‍ പലചരക്ക് കടകള്‍ക്ക് കഴിയുമെന്ന് മംദാനി പറയുന്നു. റൊട്ടി, മുട്ട തുടങ്ങി... അത്യാവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറയുന്നു.
മേയറായി തന്റെ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് മംദാനിയുടെ പ്രഖ്യാപനം. അഞ്ച് ബറോകളിലായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അഞ്ച് നഗരസഭാ സ്റ്റോറുകളില്‍ ആദ്യത്തേത് ഈസ്റ്റ് ഹാര്‍ലെമിലെ 'ലാ മാര്‍ക്വറ്റ'യില്‍ ആയിരിക്കും. 2027 അവസാനത്തോടെ ആദ്യ സ്റ്റോറും 2029-ഓടെ അഞ്ചെണ്ണവും പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.
തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 'താങ്ങാനാവുന്ന വിലയില്‍ ഭക്ഷ്യവസ്തുക്കള്‍' എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് മംദാനി പറഞ്ഞു. 'ഭക്ഷ്യശൃംഖല കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുമ്പോള്‍ വില കൂടുന്നു, അത്യാവശ്യ സാധനങ്ങള്‍ ആഡംബരമായി മാറുന്നു. വിപണി പരാജയപ്പെടുന്നിടത്ത് ഇടപെടാനാണ് നഗരസഭയുടെ ഈ 'പബ്ലിക് ഓപ്ഷന്‍', അദ്ദേഹം വ്യക്തമാക്കി.
ആരംഭിക്കാനുള്ള മേയര്‍ സൊഹ്റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. പദ്ധതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്യുന്ന വിമര്‍ശകര്‍, ഇത് പ്രാദേശിക ചെറുകിട കച്ചവടക്കാരുടെ സാമ്പത്തിക നില തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കുറഞ്ഞ ലാഭവുമായി മല്ലിടുന്ന ചെറുകിട വ്യാപാരികള്‍ക്ക് നികുതിയിളവുള്ള സര്‍ക്കാര്‍ സ്റ്റോറുകളോട് മത്സരിക്കാനാവില്ലെന്നാണ് ഇവരുടെ വാദം. ഇത് തങ്ങളുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും മംദാനി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 'സര്‍ക്കാര്‍ ബിസിനസുകള്‍ വിജയിക്കില്ലെന്ന് ചിലര്‍ പറയുന്നുണ്ടാകും. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ - ഈ മത്സരത്തിനായി ഞാന്‍ കാത്തിരിക്കുന്നു,' മംദാനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates