മസ്കത്ത്: വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ പിടികൂടിയതായി ഒമാൻ കസ്റ്റംസ് അധികൃതർ. 5.3 കിലോഗ്രാം കഞ്ചാവ് ആണ് പ്രതിയുടെ ട്രോളി ബാഗിൽ നിന്ന് കണ്ടെത്തിയത്. ഭക്ഷണ പാക്കറ്റുകളിലും ബാഗിന്റെ ഉൾ വശത്തും ഒളിപ്പിച്ചു വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഒമാനിലെ വിമാനത്താവളങ്ങൾ കേന്ദ്രികരിച്ചുള്ള ലഹരി ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി പൊലീസും,കസ്റ്റംസും കർശന പരിശോധനയാണ് നടത്തി വരുന്നത്. അടുത്തിടെ വിവിധ കേസുകളിലായി 14600 കിലോഗ്രാം കഞ്ചാവും നിരവധി ലഹരി ഗുളികകളും കസ്റ്റംസ് അധികൃതർ കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ തായ്‌വാൻ സ്വദേശിയുടെ ബാഗിൽ നിന്നും 5.57 കിലോഗ്രാം കഞ്ചാവും കസ്റ്റംസ് ഇന്ന് പിടിച്ചെടുത്തിരുന്നു. ഇവർ ബാഗിനുള്ളിൽ തലയിണയിൽ ഒളിപ്പിച്ച വെച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.
Oman Customs officials have arrested an Indian man who was trying to smuggle cannabis through the airport. 5.3 kilograms of cannabis was found in the suspect's trolley bag. The cannabis was found hidden in food packets and inside the bag.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
