'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

ചാന്ദ്ര ദൗത്യം ചൂണ്ടിക്കാണിച്ചാണ് മുസ്തഫ കമാലിലന്റെ വിമര്‍ശനം
Pakistani lawmaker highlights lack of amenities in Karachi
'ഇന്ത്യ ചന്ദ്രനില്‍ ഇറങ്ങി, പാകിസ്ഥാനില്‍ കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ് എക്‌സ്
Updated on
1 min read

ഇസ്ലാമാബാദ്: ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്ഥാനിലെ അപകടമായ സാഹചര്യവും താരതമ്യം ചെയ്ത് മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ നേതാവ് സയ്യിദ് മുസ്തഫ കമാല്‍. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചൂണ്ടിക്കാണിച്ചാണ് മുസ്തഫ കമാലിലന്റെ വിമര്‍ശനം.

''കറാച്ചി പാകിസ്ഥാന്റെ വരുമാന യന്ത്രമാണ്. പാകിസ്ഥാനിലെ രണ്ട് തുറമുഖങ്ങളും കറാച്ചിയിലാണ്. പാകിസ്ഥാന്റെ കവാടമാണ് കറാച്ചി. എന്നാല്‍ 15 വര്‍ഷമായി കറാച്ചിയില്‍ ശുദ്ധജലമില്ല. ഇനി വെളള്‌മെത്തിയാല്‍ ടാങ്കര്‍ മാഫിയ ഇവ പൂഴ്ത്തി കറാച്ചിയിലെ ജനങ്ങള്‍ക്ക് വില്‍ക്കും. ലോകം ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ പാകിസ്ഥാനില്‍ കുട്ടികള്‍ ഓടയില്‍ വീണ് മരിക്കുന്നുവെന്നും'' പാക് നാഷണല്‍ അസംബ്ലിയില്‍ മുസ്തഫ കമാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Pakistani lawmaker highlights lack of amenities in Karachi
സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

'' 48,000 സ്‌കൂളുകളുണ്ട് നമുക്ക്. പക്ഷേ ഇതില്‍ 11,000ഉം 'പ്രേത സ്‌കൂളുകളെ'ന്നാണ് അറിയപ്പെടുന്നത്. കാരണം അവിടെ കുട്ടികളില്ല. സിന്ധില്‍ 70 ലക്ഷം കുട്ടികളാണ് സ്‌കൂളില്‍ പോകാത്തത്. രാജ്യത്ത് മുഴുവനാകട്ടെ, 2,62,00,000 കുട്ടികളുണ്ട് സ്‌കൂളില്‍ പോകാതെ. ഇതൊക്കെ ആലോചിച്ചാല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉറക്കം കിട്ടില്ല'. മുസ്തഫ കമാല്‍ പറഞ്ഞു.

സാമ്പത്തിക ദുരിതം, ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന കടം എന്നിവ മൂലം ദുരിതത്തിലായ പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് പുതിയ വായ്പാ പദ്ധതികള്‍ തരപ്പെടുത്താനുള്ള നീക്കത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com