'പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല', വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തല്‍ തള്ളി പാക് മന്ത്രി

യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്
Khawaja Muhammad Asif
ഖ്വാജ മുഹമ്മദ് ആസിഫ് - Khawaja Muhammad Asifഫയല്‍
Updated on
1 min read

ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദുറിന് പിന്നാലെ ഉയര്‍ന്ന സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍. പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തുകള്‍ നിഷേധിച്ചത്. ഒരു പാകിസ്ഥാന്‍ വിമാനത്തെയും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ നാശനഷ്ടങ്ങള്‍ കൂടുതല്‍ ഇന്ത്യയ്ക്കാണ് സംഭവിച്ചതെന്നും അവകാശപ്പെട്ടു. എക്‌സ് പോസ്റ്റിലായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

Khawaja Muhammad Asif
എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണു, ഗാസയില്‍ 15 കാരന് ദാരുണാന്ത്യം; പട്ടിണിമരണങ്ങള്‍ 212

യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ല, പ്രൊഫഷണല്‍ കഴിവിലൂടെയാണ്. 'പാകിസ്ഥാന്റെ ഒരു വിമാനം പോലും വീഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല, എന്നാല്‍ ഇന്ത്യയുടെ ആറ് ജെറ്റുകള്‍, എസ് 400 വ്യോമ പ്രതിരോധ സംവിധാനം, ആളില്ലാ വിമാനങ്ങള്‍ എന്നിവ നശിപ്പിച്ചു, നിരവധി ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി. എന്നും പാക് പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.

സംഘര്‍ഷം കഴിഞ്ഞ മൂന്ന് മാസം പിന്നിട്ട ശേഷമാണ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ അവകാശവാദങ്ങള്‍ നിരത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകാതെ സൈനിക ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നേരിട്ട തിരിച്ചടിയുടെ ഫലമാണ്. സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് കണ്ടെത്താന്‍ ഇരുപക്ഷവും അവരുടെ വിമാന സംവിധാനങ്ങള്‍ സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാകണം എന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

Khawaja Muhammad Asif
ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ വെടിവച്ചിട്ടു, നടന്നത് ഹൈടെക് യുദ്ധമെന്ന് വ്യോമസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ബംഗളൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നതായിരുന്നു വ്യോമ സേന മേധാവിയുടെ പ്രതികരണം.

Summary

Operation sindoor : Pakistan’s defense minister Khawaja Muhammad Asif rejects Indian claim of downing six jets, says no aircraft lost

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com