പെട്രോള്‍ വില മുകളിലേക്ക് തന്നെ, ഇന്ന് കൂട്ടിയത് 35 പൈസ

തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍ വില 101.14 രൂപയിലെത്തി. 99.65 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയാണ് കൂടിയത്. ഡീ​സ​ൽ വി​ലയിൽ ഇന്ന് മാറ്റമില്ല. 

ഇതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍ വില 101.14 രൂപയിലെത്തി. 99.65 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 99.38ലേക്ക് എത്തി. ഈ ​വ​ർ​ഷം മാ​ത്രം ഇതുവരെ 56 ത​വ​ണ​യാ​ണു ഇ​ന്ധ​ന വി​ല കൂ​ട്ടി​യ​ത്. 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല 100 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി.

നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് പെട്രോള്‍ വില  100 കടന്നത്‌. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com