ട്രംപിന്റെ ചെവിയിലൂടെ തുളച്ച് കയറി വെടിയുണ്ട, ചിത്രം പുറത്ത്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

ന്യൂയോര്‍ക്ക് ടൈംസിന്റെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
donald trump
ട്രംപിന്‍റെ ചെവിയിലൂടെ തുളച്ചു കയറിയ വെടിയുണ്ടഫെയ്സ്ബുക്ക്
Updated on
1 min read

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് അമേരിക്ക ഇനിയും മുക്തമായിട്ടില്ല. ട്രംപിന്റെ ചെവിയില്‍ വെടിയുണ്ട തുളച്ചു പോകുന്നതിന്റെ ചിത്രമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചെവി തുളച്ച ശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചെവിയില്‍ തൊടുന്നതും ചോരയൊലിക്കുന്നതുമെല്ലാം മില്‍സിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് മനസിലാക്കാന്‍ ഈ ചിത്രങ്ങള്‍ ധാരാളമാണ്.

Donald trump
വെടിയുണ്ട തുളഞ്ഞ് കയറിയപ്പോഴുള്ള ഡഗ് മില്‍സിന്‍റെ ചിത്രങ്ങള്‍ഫെയ്സ്ബുക്ക്
donald trump
ബൈഡന്‍ പറഞ്ഞത് ശരിയോ ? മുന്‍ കാലങ്ങളില്‍ വെടിയേറ്റ അഞ്ച് യുഎസ് പ്രസിഡന്റുമാര്‍

ട്രംപ് സംസാരിക്കുന്നതിന്റെ രണ്ടടി മുന്നിലായി താഴെയാണ് ഡഗ് മില്‍സ് നിന്നിരുന്നത്. പെട്ടെന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വെടിയൊച്ച കേട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Doug Mills
ഡഗ് മില്‍സ് ഫെയ്സ്ബുക്ക്

1983 മുതല്‍ ഡഗ് മില്‍സ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. 2002ലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഭാഗമാകുന്നത്. അതിന് മുമ്പ് അസോസിയേറ്റഡ് പ്രസിന്റെ ഭാഗമായിരുന്നു. ഈ സമയത്ത് രണ്ട് തവണ പുലിസ്റ്റര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷിന്റെയും ബില്‍ ക്ലിന്റന്റെയും ബറാക്ക് ഒബാമയുടെയുമെല്ലാം അപൂര്‍വ ചിത്രങ്ങള്‍ ഇദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Electricity cost of making 80s films is shocking
Student arrested for morphing classmates' photos
Malappuram Cyber Police Case Over Morphed Onam Photos
Sreehari
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com