സർഫിങ്ങിനിടെ സ്രാവ് ആക്രമിച്ചു; പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ താരത്തിന് ദാരുണാന്ത്യം

സ്രാവിന്റെ ആക്രമണത്തിൽ നടന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.
Tamayo Perry
തമയോ പെറിInstagram
Updated on
1 min read

ഹോനോലുലു: സർഫിങ്ങിനിടെ പൈറേറ്റ്സ് ഓഫ് ദ് കരീബിയനിലെ നടൻ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഹവായിൽ ഓഹു ദ്വീപിലെ മാലെക ഹാന ബീച്ചിൽ സർഫ് ചെയ്യവേയാണ് നടന്റെ ദാരുണാന്ത്യം. തമയോയെ സ്രാവ് ആക്രമിക്കുന്നതു കണ്ട് അടിയന്തര രക്ഷാസംഘമെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്രാവിന്റെ ആക്രമണത്തിൽ നടന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

സർഫിങ്ങ് പരിശീലകനായും ഹോനോലുലു ഓഷ്യൻ സേഫ്റ്റിയിൽ സുരക്ഷാ ​ഗാർഡായും തമയോ ജോലി ചെയ്തിരുന്നു. നടന്റെ മരണത്തിന് പിന്നാലെ ഓഷ്യൻ സേഫ്റ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Tamayo Perry
ആശ്വാസവാർത്ത: പാലക്കാട് നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിൽ നിന്നും കണ്ടെത്തി

പൈറേറ്റ്സ് ഓഫ് ദ് കരീബിയന്റെ നാലാം ഭാ​ഗമായ പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ: ഓൺ സ്ട്രെയ്‌ഞ്ചർ ടൈഡ്സിലാണ് തമയോ അഭിനയിച്ചത്. 2002 ൽ പുറത്തിറങ്ങിയ ബ്ലൂ ക്രഷ്, ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ എന്നീ സിനിമകളിലും തമയോ പെറി അഭിനയിച്ചിരുന്നു. ഹവായ് ഫൈവ്- ഒ എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com