മോദി അത്ര 'ഹാപ്പി'യല്ലെന്ന് ട്രംപ്; 'സാര്‍ ഞാന്‍ താങ്കളുടെ അടുത്ത് വന്നോട്ടെ എന്ന് ചോദിച്ച് കാണാന്‍ വന്നു'

ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്‌നങ്ങളും പങ്കുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Donald Trump- modi
Donald Trump- modi ഫയൽ
Updated on
1 min read

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നോട് നീരസമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ ഇന്നലെ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്‌നങ്ങളും പങ്കുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Donald Trump- modi
'ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ ഒരു അധികാരവുമില്ല'; ട്രംപിന്റെ മുന്നറിയിപ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍

"ഇന്ത്യ അപ്പാഷെ ഹെലികോപ്റ്ററുകൾ ഓഡർ ചെയ്‌തു, അഞ്ചുവർഷമായിട്ടും അത് ലഭിച്ചില്ല. പ്രധാനമന്ത്രി മോദി എന്നെ കാണാൻ വന്നു. സർ, ഞാൻ താങ്കളെ വന്നു കാണട്ടെ? അതെ!, അദ്ദേഹം ചോദിച്ചു", ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. തീരുവകളെച്ചൊല്ലി പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തിയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. അവര്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇപ്പോള്‍ വലിയ തീരുവയാണ് അടയ്ക്കുന്നത്. റഷ്യന്‍ എണ്ണയാണ് പ്രശ്‌നം. പക്ഷേ, ഇപ്പോള്‍ അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് വലിയതോതില്‍ കുറച്ചു'.

Donald Trump- modi
മോഷ്ടാവ് എന്നാരോപിച്ച് ആള്‍ക്കൂട്ടം പിന്തുടര്‍ന്നു; ബംഗ്ലാദേശില്‍ രക്ഷതേടി കനാലില്‍ ചാടിയ ഹിന്ദു യുവാവ് മരിച്ചു

ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% 'അധികത്തീരുവ' കുറയ്ക്കുമെന്ന സൂചനയും ട്രംപ് നല്‍കി. ''ഞങ്ങളത് (തീരുവയും നീരസവും) മാറ്റാന്‍ പോവുകയാണ്. ഞങ്ങളത് മാറ്റും. കാരണം, ഇന്ത്യ 68 അപ്പാഷെ ഹെലികോപ്ടറുകള്‍ക്ക് ഓര്‍ഡര്‍ തന്നിട്ടുണ്ട്'' - ട്രംപ് പറഞ്ഞു. ഇന്ത്യ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അപ്പാഷെ ഹെലികോപ്ടറുകള്‍ വാങ്ങാന്‍ അമേരിക്കയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതുവരെ ഒന്നുപോലും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല. അപ്പാഷെ വിതരണം വേഗത്തിലാക്കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യ ഇനിയും റഷ്യന്‍ എണ്ണ വാങ്ങിയാല്‍ തീരുവ കൂട്ടുമെന്ന ഭീഷണി കഴിഞ്ഞദിവസം ട്രംപ് മുഴക്കിയിരുന്നു.

PM Modi ‘not that happy with me’ because they are paying a lot of tariffs: Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com