പാവങ്ങളുടെ 'പടത്തലവനിൽ' നിന്ന് പ്രധാനമന്ത്രിയിലേക്ക്; മുഹമ്മദ് യൂനുസിന്റെ യാത്ര

രാഷ്ട്രീയ അട്ടിമറികള്‍ മൂലം മുറിവേറ്റ ഒരു രാജ്യത്ത് സ്ഥിരത കൈവരിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ബുദ്ധിജീവികളില്‍ ഒരാളില്‍ ബംഗ്ലാദേശ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്
Muhammad Yunus
മുഹമ്മദ് യൂനുസ്ഐഎഎൻ‌എസ്
Updated on
1 min read

ധാക്ക: രാഷ്ട്രീയ അട്ടിമറികള്‍ മൂലം മുറിവേറ്റ ഒരു രാജ്യത്ത് സ്ഥിരത കൈവരിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ബുദ്ധിജീവികളില്‍ ഒരാളില്‍ ബംഗ്ലാദേശ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മുഹമ്മദ് യൂനുസ്, പുതിയ ഇടക്കാല സര്‍ക്കാരിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന സമീപനം സ്വീകരിച്ച് വരുന്ന യൂനുസ് ബംഗ്ലാദേശിലെ ഏറ്റവും സര്‍വസമ്മതനായ മുഖങ്ങളിലൊന്നാണ്. പാശ്ചാത്യ വരേണ്യവര്‍ഗങ്ങള്‍ക്കിടയിലും വലിയ സ്വാധീനം അദ്ദേഹത്തിന് ഉണ്ട്.

ബംഗ്ലാദേശില്‍ സാധാരണ നില പുനഃസ്ഥാപിക്കുക എന്നത് യൂനുസിനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമായിരിക്കില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി, പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 300ലധികം ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. വസ്ത്ര കയറ്റുമതിയിലൂടെ ഹസീന ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെങ്കിലും അടുത്തകാലത്തായി ബംഗ്ലാദേശില്‍ സാമ്പത്തിക മുരടിപ്പാണ് ദൃശ്യമാകുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി യൂനുസ് ധാക്കയിലെ കോടതി മുറികളിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ തനിക്കും കൂട്ടാളികള്‍ക്കും എതിരായ 200 ഓളം കുറ്റങ്ങള്‍ക്കെതിരെയാണ് അദ്ദേഹം കോടതിമുറിയില്‍ പോരാടുന്നത്. നിയമ സമ്മര്‍ദത്തിന് പിന്നില്‍ ഹസീനയുടെ സര്‍ക്കാരാണെന്നും ഒരു പക്ഷേ തന്റെ അധികാരത്തിന് ഭീഷണിയായി തന്നെ കണ്ടിരിക്കാമെന്നും യൂനുസും അദ്ദേഹത്തിന്റെ അനുയായികളും പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

84 കാരനായ യൂനുസ്, ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ചും മൈക്രോ ക്രെഡിറ്റ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചുമാണ് പ്രശസ്തനായത്. ദരിദ്രരായ ആളുകള്‍ക്ക്, അവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്ക് ചെറിയ ബിസിനസ്സ് വായ്പകള്‍ നല്‍കുന്നതായിരുന്നു ആശയം. പല പാശ്ചാത്യ സര്‍ക്കാരുകളും യൂനുസ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്തുണക്കാര്‍ ആഗോള വ്യവസായ മേഖലയില്‍ വ്യാപിച്ചുകിടക്കുന്നു. ബിസിനസ് മേധാവിമാരായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ക്ലിന്റണ്‍സ് എന്നിവരുമായി അദ്ദേഹം സൗഹൃദം വളര്‍ത്തിയെടുത്തു. യൂനസ് തന്റെ മൈക്രോക്രെഡിറ്റ് സംരംഭങ്ങള്‍ യുഎസിലേക്ക് വ്യാപിപ്പിക്കാന്‍ സഹായിച്ചു. ബംഗ്ലാദേശിനോട് ആത്മാര്‍ത്ഥമായ പ്രതിബദ്ധതയും പാവപ്പെട്ടവരുടെ ഉന്നമനവും ആഗ്രഹിക്കുന്ന ഒരു ദാര്‍ശനികനാണ് അദ്ദേഹമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

2006-ല്‍ സമാധാനത്തിനുള്ള നൊബല്‍ സമ്മാനം നേടിയ ശേഷം, ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വേദികളില്‍ തിങ്ങിനിറഞ്ഞു. ഇപ്പോഴും പലരും അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്.

Muhammad Yunus
മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും; പ്രക്ഷോഭം കുറയുമെന്ന് പ്രതീക്ഷ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com