ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടപടികള്‍ ശക്തമാക്കുമ്പോഴാണ് മാര്‍പാപ്പയുടെ ഈ പ്രഖ്യാപനം.
Pope names former undocumented migrant as US bishop
ലിയോ പതിനാലാമന്‍-മെന്‍ജിവര്‍ അയാല
Updated on
1 min read

വത്തിക്കാന്‍: ചരിത്ര പ്രഖ്യാപനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി, പിന്നീട് വൈദികനായി മാറിയ എല്‍ സാല്‍വദോര്‍ സ്വദേശി എവേലിയോ മെന്‍ജിവര്‍ അയാലയെ യെ ബിഷപ്പായി നിയമിച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ വീലിംഗ്-ചാര്‍ലസ്റ്റണിലേക്കാണ് ബിഷപ്പിന്റെ നിയമനം. കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടപടികള്‍ ശക്തമാക്കുമ്പോഴാണ് മാര്‍പാപ്പയുടെ ഈ പ്രഖ്യാപനം.

Pope names former undocumented migrant as US bishop
വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

1990ലാണ് ബിഷപ്പ് മെന്‍ജിവര്‍-അയാല അമേരിക്കയിലേക്ക് കുടിയേറിയത്. 2023ല്‍ അദ്ദേഹം അമേരിക്കയിലെ ആദ്യത്തെ സാല്‍വഡോറന്‍ ബിഷപ്പായി മാറി, വാഷിങ്ടണ്‍ അതിരൂപതയില്‍ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നുവെന്ന് 56കാരനായ മെന്‍ജിവര്‍-അയാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവാക്കളുടെ ആശയങ്ങള്‍ കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും, ദരിദ്രരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ശബ്ദം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Pope names former undocumented migrant as US bishop
ഇന്ത്യയിലേതു പോലെ എണ്ണശേഖരങ്ങളില്ല, 20 ദിവസത്തില്‍ എണ്ണതീരും; തുറന്നുപറഞ്ഞ് പാക് പെട്രോളിയം മന്ത്രി

മെന്‍ജിവര്‍-അയാലയുടെ പൗരോഹിത്യത്തിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. സാല്‍വഡോറന്‍ ആഭ്യന്തരയുദ്ധത്തിന്റെ അക്രമങ്ങള്‍ക്കിടയില്‍ വീടുവിട്ട് പലായനം ചെയ്യുന്നതിനിടെ സൈനികരുടെ വെടിയുണ്ടകളില്‍ നിന്ന് താനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് അമേരിക്കയിലെത്താനായത്. തൂപ്പുകാരനായും നിര്‍മാണ തൊഴിലാളിയായും ജോലി ചെയ്തിരുന്നു.

Summary

Pope Leo on Friday named a formerly undocumented immigrant who was smuggled into the United States in a car trunk to be bishop of West Virginia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com