യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ

Private jet crash at Maine international airport in USA
യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നുണ്ടായ അപകടം
Updated on
1 min read

വാഷിങ്ടന്‍: യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.

ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ബാംഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.

Private jet crash at Maine international airport in USA
'ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ തടഞ്ഞത് ട്രംപും വാന്‍സും': യുഎസ് സെനറ്ററുടെ ഫോണ്‍ സംഭാഷണം പുറത്ത്

റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായാണ് വിവരം. ഒന്‍പതു മുതല്‍ 11 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, വീതിയേറിയ ബോഡിയുള്ള ബിസിനസ് ജെറ്റാണ് ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600. ചാര്‍ട്ടര്‍ സര്‍വീസുകള്‍ക്ക് ഏറെ ആവശ്യക്കാരുള്ള വിമാനമാണിത്.അമേരിക്കയില്‍ അതിശൈത്യം തുടരുന്നതിനിടെയാണ് അപകടം. ഈ സമയത്ത് കാഴ്ചാ പരിമിതി വളരെ കുറവായിരുന്നുവെന്നാണ് വിവരം. അപകടത്തിന് തൊട്ട് മുന്‍പ് ടേക്ക് ഓഫിനിടെ കാഴ്ചാ പരിമിതി സംബന്ധിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തോട് പൈലറ്റ് പരാതിപ്പെട്ടിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Private jet crash at Maine international airport in USA
ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഗാരേജില്‍ കിടന്നുറങ്ങിയ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു
Summary

Private jet crash: Private jet carrying 8 passengers crashes during takeoff at Maine international airport in USA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com