

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് ബ്രിട്ടന്റെ കിരീടാവകാശിയായത്. ഇന്ന് ചാൾസ് മൂന്നാമൻ രാജാവായി അധികാരമേൽക്കും. സ്ഥാനാരോഹണത്തിന് ശേഷം രാജാവ് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മകൻ വില്ല്യത്തിനൊപ്പം യാത്ര ചെയ്യരുത് എന്നുതുടങ്ങി സെൽഫി എടുക്കരുത്, ഓട്ടോഗ്രാഫ് നൽകരുത് എന്നിങ്ങനെ നീളുന്നു രാജാവിനുള്ള നിയമങ്ങൾ.
സമ്മാനങ്ങൾ നിരസിക്കരുത്: ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങൾ അവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കണമെന്നതാണ് പാരമ്പര്യം. അതേസമയം, സമ്മാനം നൽകുന്ന വ്യക്തിയുമായി എന്തെങ്കിലും കടപ്പാട് രൂപപ്പെടുമെന്ന സാഹചര്യങ്ങളിൽ പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.
വില്ല്യത്തിനൊപ്പം യാത്ര ചെയ്യാൻ പാടില്ല: കിരീടധാരണത്തിന് ശേഷം ചാൾസിന് മകൻ വില്ല്യത്തിനൊപ്പം യാത്ര ചെയ്യാൻ അനുവാദമില്ല. വില്ല്യം, ചാൾസിന്റെ പിന്തുടർച്ചാവകാശി ആയതുകൊണ്ടാണ് ഇങ്ങനെ. ഒരേ സ്ഥലത്തേക്കുള്ള യാത്രയ്ക്കും ഇരുവരും രണ്ട് വിമാനങ്ങളിൽ വേണം സഞ്ചരിക്കാൻ. ഇരുവരുടെയും ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.
വസ്ത്രധാരണം: വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ രാജാവ് വസ്ത്രധാരണത്തിലും ചില നിയമങ്ങൾ പാലിക്കണം. ഏത് രാജ്യത്തേക്കാണോ യാത്ര അവിടുത്തെ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന രീതിയിലായിരിക്കണം രാജാവിന്റെ വസ്ത്രധാരണം.
സെൽഫി, ഓട്ടോഗ്രാഫ് ഒന്നും പാടില്ല: രാജാവിന് സെൽഫിക്ക് പോസ് ചെയ്യാനോ ഓട്ടോഗ്രാഫ് നൽകാനോ അനുവാദമില്ല. ഇത് രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഉള്ള നിയമമാണ്. എന്നാൽ സെൽഫിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രോട്ടോക്കോൾ ഒന്നും ഇല്ല.
ഷെൽഫിഷ് കഴിക്കരുത്: ഭക്ഷ്യവിഷബാധ ഒഴിവാക്കാനാണ് ഷെൽഫിഷ് കഴിക്കരുതെന്ന് പറയുന്നത്. അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാനും രാജാവിന് അനുവാദമില്ല, സുരക്ഷയുടെ ഭാഗമായിട്ടാണ് ഇതും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates