Fact Check: യുഎസ് സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രംപ് അടച്ചു പൂട്ടിയോ? റിപ്പോര്‍ട്ടുകളുടെ യാഥാര്‍ഥ്യമെന്ത്

' സാമ്പത്തിക സംവിധാനം പൂര്‍ണ്ണമായ സ്ഥിരത കൈവരിക്കുന്നതുവരെ' യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചെന്നാണ് പ്രചാരണം
US President Donald Trump
US President Donald Trump
Updated on
1 min read

ന്യൂയോര്‍ക്ക്: ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍, ദേശീയ അടിയന്തരാവസ്ഥ എന്നീ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള യുഎസിലെ ഓഹരി വിപണികള്‍ അടച്ചുപൂട്ടിയെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും യുഎസ് ഓഹരി വിപണി അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തുവെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. 'സംവിധാനം പൂര്‍ണ്ണമായ സ്ഥിരത കൈവരിക്കുന്നതുവരെ' യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചെന്നാണ് പ്രചാരണം.

US President Donald Trump
തിരിച്ചടിച്ച് ഇറാന്‍, 27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

എന്നാല്‍, ഇത്തരം ഒരു നടപടിക്ക് ഔദ്യോഗികമായ അറിയിപ്പുകള്‍ ഇല്ലെന്നാണ് യഥാര്‍ഥ്യം. ദേശീയ അടിയന്തരാവസ്ഥ ഉണ്ടായാല്‍ പ്രസിഡന്റിന് ഓഹരി വിപണികള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്ന നിയമമായ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്റ്റ് പ്രകാരം അധികാരമുണ്ട്. എന്നാല്‍ യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടാന്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (IEEPA) ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

യുഎസ് എക്‌സ്‌ചേഞ്ചുകളുടെയും പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ ഒരു അസാധാരണമായ നടപടിയായിരിക്കും. എന്നാല്‍ ഇത്തരം ഒരു നടപടി ഉണ്ടായാല്‍ സര്‍ക്കാര്‍ സ്രോതസ്സുകള്‍ ഇക്കാര്യം കൃത്യമായി അറിയിക്കുന്നതാണ്. നിലവില്‍ വൈറ്റ് ഹൗസില്‍ നിന്നോ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നിന്നോ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഔദ്യോഗിക സാമ്പത്തിക അതോറിറ്റിയില്‍ നിന്നുള്‍പ്പെടെ സ്ഥിരീകരണം ഇല്ലെന്നുമാണ് യാഥാര്‍ഥ്യം.

US President Donald Trump
ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

ദേശീയ സാമ്പത്തിക നയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അവകാശവാദങ്ങളെ കുറിച്ച് നിക്ഷേപകരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇത്തരം അവകാശവാദങ്ങള്‍ വിശ്വസിക്കും മുന്‍പ് വിശ്വസനീയമായ സാമ്പത്തിക വാര്‍ത്താ ഏജന്‍സികള്‍, ഔദ്യോഗിക സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍, വിപണി നിയന്ത്രണ ഏജന്‍സികള്‍ എന്നിവയുടെ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Summary

Rumors of a national emergency and stock market closure under President Trump circulate online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com