ഫയര്‍ ട്രക്കില്‍ സാന്റാക്ലോസ് എത്തി, കൈനിറയെ സമ്മാനപ്പൊതികളും; ക്വാറന്റീനില്‍ കഴിയുന്ന കുട്ടികള്‍ക്കും 'ഹാപ്പി ക്രിസ്മസ്' 

ക്വാറന്റീനില്‍ കഴിയുന്ന കുട്ടികളെ കാണാന്‍ വേറിട്ട വഴിയിലൂടെ സാന്റാക്ലോസ് എത്തിയതാണ് വൈറലായിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ക്രിസ്മസിന് സാന്റാക്ലോസിനെ കാണുന്നത്ര സന്തോഷം വേറൊന്നുണ്ടാവില്ല കുട്ടികള്‍ക്ക്. കൈനിറയെ സമ്മാനപ്പൊതികളുമായി എത്തുന്ന ക്രിസ്മസ് അപ്പൂപ്പനെ കാത്തിരിക്കുന്നതാണ് അവരുടെ ഏറ്റവും മനോഹര ക്രിസ്മസ് ആഘോഷം. ആ സന്തോഷത്തിലേക്ക് വില്ലനായി കോവിഡ് എത്തിയാലോ. എന്നാലിതാ കൊറോണയെയും തോല്‍പ്പിക്കുന്ന ഐഡിയയുമായി കുട്ടികളെ സന്തോഷിപ്പിച്ചിരിക്കുകയാണ് ഒരു സാന്റ. 

കോവിഡ് മൂലം ക്വാറന്റീനില്‍ കഴിയുന്ന കുട്ടികളെ കാണാന്‍ വേറിട്ട വഴിയിലൂടെ സാന്റാക്ലോസ് എത്തിയതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫയര്‍ ട്രക്കില്‍ കേറിനിന്ന് ഫഌറ്റിലെ ബാല്‍കണികളില്‍ എത്തി സമ്മാനപൊതികള്‍ വിതരണം ചെയ്ത് ക്രിസ്മസ് ആശംസിക്കുകയായിരുന്നു സാന്റ. 

പെറുവിലെ ലിമയില്‍ നിന്നുള്ളതാണ് ഈ കാഴ്ച. കുട്ടികള്‍ 'ഐ ലവ് യൂ സാന്റ' എന്ന പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സ് നിറയുമെന്നും ആ സ്‌നേഹമാണ് ഏറ്റവും പ്രധാനമെന്നും പറയുകയാണ് സാന്റയായി എത്തിയ പോള്‍ എന്നയാള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com