ഇന്ത്യ - പാക് സംഘര്‍ഷം പരിഹരിച്ചു, തായ്‌ലന്‍ഡ് - കംപോഡിയ വിഷയത്തിലും സമാന ഇടപെടല്‍; അവകാശവാദവുമായി വീണ്ടും ട്രംപ്

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെ ട്രംപ് നടത്തിയ പ്രതികരണം ഏറെ പ്രധാനമാകും
Donald Trump
ഡോണൾഡ് ട്രംപ് (Donald Trump)ഫയൽ
Updated on
1 min read

വാഷിങ്ടണ്‍: ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തായ്‌ലന്‍ഡ് - കംപോഡിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

Donald Trump
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച; പ്രധാനമന്ത്രി സംസാരിച്ചേക്കും

ഇന്ത്യ പാക് സംഘര്‍ഷം പരിഹരിഹരിച്ചതില്‍ അമേരിക്കയുമായുള്ള ഇരു രാജ്യങ്ങളുടെയും വ്യാപാര കരാറുകള്‍ക്ക് ബന്ധമുണ്ട്. തന്റെ നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിന്റെ വഴി കണ്ടെത്തി. സമാനമായ ഇടപെടലാണ് തായ്‌ലന്‍ഡ് - കംപോഡിയ വിഷയത്തില്‍ സ്വീകരിച്ചത്. തായ്ലന്‍ഡും കംബോഡിയയും യുഎസിന്റെ വ്യാപാര പങ്കാളികളാണ്. ഞാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ വിളിച്ചു. അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറെടുക്കുകയാണ്. ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ വ്യാപാര കരാറുകള്‍ക്ക് സാധിക്കുമെങ്കില്‍ അത് തന്റെ മികവായി കാണുന്നു എന്നും ട്രംപ് പറഞ്ഞു.

Donald Trump
മഴയ്ക്ക് ശമനം, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഉണ്ടാക്കിയ പുതിയ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ട്രംപിന്റെ അവകാശവാദം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും തമ്മില്‍ സ്‌കോട്ട്‌ലന്‍ഡില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് കയറ്റുമതിയ ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 15 ശതമാനമായി നിജപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെ ട്രംപ് നടത്തിയ പ്രതികരണം ഏറെ പ്രധാനമാകും. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ഇന്ത്യ - പാക് സംഘര്‍ഷം സംബന്ധിച്ച ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ നിന്നും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും.

Summary

Donald Trump claimed he intervened to settle the India-Pakistan ceasefire, reiterating a past assertion while discussing conflict between Thailand and Cambodia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com