ഖത്തറിനെ ആരെങ്കിലും ആക്രമിച്ചാൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ട്രംപ്, ഉത്തരവിൽ ഒപ്പുവെച്ചു

ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കും
Donald Trump
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ( Donald Trump )എപി
Updated on
1 min read

വാഷിങ്ടൻ: ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന് അമേരിക്ക. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഖത്തറിനെതിരായ ഏതൊരു ആക്രമണവും യുഎസിന് ഭീഷണിയാണ്. ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

Donald Trump
സഹായക്കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍, ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ തടവില്‍; ഗാസയ്ക്ക് മേല്‍ ആക്രമണം കടുപ്പിച്ചു, 65 മരണം

ഖത്തറിനെതിരെ ആക്രമണം ഉണ്ടായാൽ യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ നടപടികൾ അമേരിക്ക സ്വീകരിക്കും. ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിന്റെ വെബ്സൈറ്റില്‍ ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ തിങ്കളാഴ്ചയാണ് (സെപ്റ്റംബര്‍ 29) തിയതി രേഖപ്പെടുത്തിയിരിക്കുന്നത്.

Donald Trump
'നൊബേല്‍ കിട്ടിയില്ലെങ്കില്‍ നാണക്കേട്, ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല'

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്നു നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് മാപ്പു ചോദിച്ചിരുന്നു.

Summary

USA says it will ensure security measures, including military action, if any country attacks Qatar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com