'ഭക്ഷണത്തിനും വെള്ളത്തിനും പകരം സെക്സ്', ഗാസയിലെ സ്ത്രീകള്‍ നേരിടുന്നത് കൊടും ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ചൂഷണം ചെയ്ത സ്ത്രീകളുടെ കണക്കുകള്‍ സംബന്ധിച്ച കൃത്യമായ ഡാറ്റ സ്വരൂപിക്കാന്‍ പ്രയാസമാണെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്നതായി് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. സ്പര്‍ശിക്കണം, വിവാഹം കഴിക്കണം, എവിടെയെങ്കിലും ഒരുമിച്ച് പോകണം, തുടങ്ങിയ ആവശ്യങ്ങളുമായാണ് പുരുഷന്‍മാര്‍ സമീപിക്കുന്നതെന്നാണ് സ്ത്രീകള്‍ പറയുന്നത്.
Takeaways from AP's report on sexual exploitation of women in Gaza
Takeaways from AP's report on sexual exploitation of women in Gaza File
Updated on
2 min read

ഗാസസിറ്റി: ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം, വെള്ളം, പണം, ജോലി വാഗ്ദാനം എന്നിവ വാഗ്ദാനം ചെയ്ത് തദ്ദേശീയരായ പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി ആറ് സ്ത്രീകള്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. കുടുംബങ്ങള്‍ അറിയരുതെന്ന കാരണത്താല്‍ പേര് വെളിപ്പെടുത്താതെയാണ് എല്ലാ സ്ത്രീകളും സംസാരിച്ചത്.

Takeaways from AP's report on sexual exploitation of women in Gaza
അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്‍; വിമാന സര്‍വീസുകള്‍ അടക്കം താറുമാറായി

ചൂഷണം ചെയ്ത സ്ത്രീകളുടെ കണക്കുകള്‍ സംബന്ധിച്ച കൃത്യമായ ഡാറ്റ സ്വരൂപിക്കാന്‍ പ്രയാസമാണെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്നതായി മനഃശാസ്ത്രജ്ഞര്‍ പറയുന്നു. സ്പര്‍ശിക്കണം, വിവാഹം കഴിക്കണം, എവിടെയെങ്കിലും ഒരുമിച്ച് പോകണം തുടങ്ങിയ ആവശ്യങ്ങളുമായാണ് പുരുഷന്‍മാര്‍ സമീപിക്കുന്നതെന്നാണ് സ്ത്രീകള്‍ പറയുന്നത്. കുട്ടികളെ വളര്‍ത്താന്‍ പോലും ദുഃസഹമായ സാഹചര്യമുള്ള തങ്ങളെ വെള്ളം, ഭക്ഷണം, താമസ സൗകര്യം എന്നിവ ഓഫര്‍ ചെയ്യുന്നുണ്ടെന്നും സ്ത്രീകള്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത സ്ത്രീകളാണ് ചൂഷണം ചെയ്യുന്നവരില്‍ പലരും. ഭര്‍ത്താക്കന്‍മാരോ വീട്ടിലെ പുരുഷന്‍മാരോ മരിച്ച കുടുംബത്തിലെ സ്ത്രീകളെയാണ് ഇത്തരത്തിലുള്ളവര്‍ കൂടുതലും ലക്ഷ്യമിടുന്നത്. സഹായത്തിനായി കൈ നീട്ടുന്ന സാഹചര്യത്തില്‍ പുരുഷന്‍മാര്‍ സഹായിക്കാനെന്ന രീതിയില്‍ എത്തുകയും സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ എടുക്കുകയും ചൂഷണം ചെയ്യാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ചില സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.

Takeaways from AP's report on sexual exploitation of women in Gaza
ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് ; അം​ഗീകരിച്ച് ഇസ്രയേൽ

എന്നാല്‍ ഇത്തരം പുരുഷന്‍മാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെന്നാണ് ഭൂരിപക്ഷം സ്ത്രീകള്‍ പറയുന്നത്. സഹായം വാഗ്ദാനം ചെയ്്ത ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് അയാള്‍ കുറച്ച് പണവും മറ്റ് സഹായങ്ങളും നല്‍കുകയും ഒടുവില്‍ ജോലി നേടാന്‍ സഹായിക്കുകയും ചെയ്തുവെന്നുമാണ് ഒരു സ്ത്രീ അനുഭവം പറഞ്ഞത്. ഇത്തരം പുരുഷന്‍മാര്‍ ഏതെങ്കിലും സന്നദ്ധ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം അറിയില്ലെന്നും ഇവര്‍ പറയുന്നു. ഗാസയിലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നാല് മനഃശാസ്ത്രജ്ഞര്‍ ദുര്‍ബലരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഡസന്‍ കണക്കിന് കേസുകള്‍ കൈകാര്യം ചെയ്‌തെന്നും ചില കേസുകളില്‍ അവര്‍ ഗര്‍ഭിണികളായെന്നുമുള്ള വിവരം പങ്കുവെച്ചു.

സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പലപ്പോഴും ഇത്തരം ചൂഷണങ്ങള്‍ ഉണ്ടാകുന്നതെന്ന് സഹായ ഗ്രൂപ്പുകളും വിദഗ്ധരും പറയുന്നു. ദക്ഷിണ സുഡാന്‍, ബുര്‍ക്കിന ഫാസോ, കോംഗോ, ചാഡ്, ഹെയ്തി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥകളില്‍ ദുരുപയോഗത്തിന്റെയും ചൂഷണത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കേസുകളുടെ സെന്‍സിറ്റീവ് സ്വഭാവം കാരണം പേര് വെളിപ്പെടുത്താതെയാണ് എല്ലാവരും സംസാരിച്ചത്. ഏകദേശം രണ്ട് വര്‍ഷത്തെ യുദ്ധവും ജനസംഖ്യയുടെ 90 ശതമാനം നാടുകടത്തല്‍, ഇസ്രയേലിന്റെ ഉപരോധം, ഗാസ മുനമ്പിലെ ഇസ്രായേലിന്റെ ഉപരോധവും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങളുമാണ് സ്ത്രീകള്‍ ചൂഷണത്തിനിരയാക്കപ്പെടുത്തിന്റെ പ്രധാന കാരണങ്ങളെന്ന് പ്രാദേശിക പലസ്തീന്‍ ഗ്രൂപ്പായ വനിതാ കാര്യ കേന്ദ്ര ഡയറക്ടര്‍ അമല്‍ സ്യാം പറഞ്ഞു.

പല സ്ത്രീകളും തുറന്നുപറയാന്‍ ഭയപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാണക്കേടും പ്രതികാരവും നേരിടാനുള്ള ഭയമാണ് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത്. വിവാഹ ജീവിതത്തിലുള്ള സ്ത്രീ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകൃത്യമായിട്ടാണ് ഗാസയില്‍ കാണുന്നത്. ഗാസയിലെ പ്രതിസന്ധി വഷളായതോടെ കേസുകള്‍ വര്‍ദ്ധിച്ചുവെന്നാണ് മനഃശാസ്ത്രജ്ഞരും വനിതാ ഗ്രൂപ്പുകളും പറയുന്നത്.

Summary

Gaza news: Women in Gaza facing sexual exploitation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com