ഷാർജ : യുഎയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. ‘സന’ എന്ന് പേരിട്ട പ്ലാന്റ് ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസി നാടിന് സമർപ്പിച്ചു. 8,50,000 ചതുരശ്ര മീറ്ററിൽ സജാ ഗ്യാസ് കോംപ്ലക്സിൽ നിർമ്മിച്ചിരിക്കുന്ന പ്ലാന്റിന് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ളതായി അധികൃതർ പറഞ്ഞു.
13,780 വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. 8 വർഷം കൊണ്ടാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്.
രാജ്യത്ത് സ്ഥിതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതക സംസ്കരണ സംവിധാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യാൻ പ്ലാന്റിന് സഹായിക്കും എന്നുള്ളത് ആണ് മറ്റൊരു പ്രത്യേകത. 98,000 സോളാർ പാനലുകളാണ് പ്ലാന്റിൽ ക്രമീകരിച്ചിട്ടുള്ളത്. പ്രതിവർഷം 66,000 ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളൽ ഒഴിവാക്കാനും സൗരോർജ പ്ലാന്റിലൂടെ സാധിക്കും.
വലിയ തോതിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നത് തടയാൻ കഴിയും. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഷാർജയുടെ പ്രതിബദ്ധത ഈ പദ്ധതി സ്ഥിരീകരിക്കുന്നുവെന്നും ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസി പറഞ്ഞു.
Sharjah unveiled its first solar power plant, 'Sana', on Wednesday morning. The facility, sprawling across 850,000 square meters adjacent to the Sajaa Gas Plant, boasts a formidable capacity of 60 megawatts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates