വിസാ സേവന കേന്ദ്രങ്ങളായ ആമർ സെന്ററുകളിലെ ജീവനക്കാർക്ക് പ്രത്യേക പരീശീലനം

ഇതുമായി ബന്ധപ്പെട്ട സമഗ്ര പരിശീലന ടൂൾകിറ്റ് പുറത്തിറക്കി. പരീശീലനത്തിലൂടെ സേവന നിലവാരം മെച്ചപ്പെടുത്താനും ജീവനക്കാർക്ക് കൃത്യമായ അറിവ് നൽകാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
 Amer centers
Special training for employees at Amer centers in Dubai Amer centers/x
Updated on
1 min read

ദുബൈ: വിസാ അപേക്ഷാ സേവന കേന്ദ്രങ്ങളായ ആമർ സെന്ററുകളിലെ ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകാൻ തീരുമാനം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഡിആർഎഫ്എ)ന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുക.

ഇതുമായി ബന്ധപ്പെട്ട സമഗ്ര പരിശീലന ടൂൾകിറ്റ് പുറത്തിറക്കി. പരീശീലനത്തിലൂടെ സേവന നിലവാരം മെച്ചപ്പെടുത്താനും ജീവനക്കാർക്ക് കൃത്യമായ അറിവ് നൽകാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

 Amer centers
സ്വയം നിയന്ത്രിത വാഹനങ്ങളുടെ വേൾഡ് ചലഞ്ച്; ദുബൈ ആർടിഎ ചൈനയിൽ പരിശോധന നടത്തി

ആമർ സെന്ററിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച 80% ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. നടപടിക്രമങ്ങൾ, പെരുമാറ്റരീതികൾ, നിയമപരമായ കാര്യങ്ങൾ, പ്രഫഷനൽ മര്യാദകൾ, നിയമലംഘനങ്ങളും പിഴകളും തുടങ്ങിയ നിരവധി വിഷയങ്ങളിലാണ് പരീശീലനം നൽകുക.

 Amer centers
വാഹനാപകടങ്ങൾ ഒഴിവാക്കാൻ ടയർ പരിശോധനയുമായി ഷാർജ പൊലീസ്

ജീവനക്കാരെ ശാക്തീകരിക്കുന്നതിലൂടെ സേവന നിലവാരം വർധിപ്പിക്കാനാകുമെന്നും പരീശീലനം പൂർത്തിയാകുന്നതോടെ ജീവനക്കാർക്ക് മികച്ച സേവനം ജനങ്ങൾക്ക് നൽകാൻ കഴിയുമെന്ന് എൻട്രി ആൻഡ് റസിഡൻസ് പെർമിറ്റ്‌സ് വിഭാഗം ഡയറക്ടർ ജനറൽ അസിസ്റ്റന്റ് ബ്രി. ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു.

Summary

Special training for employees at Amer centers in Dubai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com