

ലണ്ടൻ: ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക് ഈ വർഷത്തെ ബുക്കർ പുരസ്കാരം. 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' എന്ന നോവലിനാണ് 47-കാരനായ ഷെഹാൻ കരുണതിലകെയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇന്നലെ ലണ്ടനിൽ നടന്ന ചടങ്ങിൽ ക്വീൻ കൺസോർട്ട് കാമിലയിൽ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 പൗണ്ടാണ് പുരസ്കാര തുക.
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു യുദ്ധ ഫോട്ടോഗ്രാഫറെ സംബന്ധിച്ചുള്ളതാണ് ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന നോവൽ. 1990-ലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. സ്വവർഗാനുരാഗിയായ യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അൽമേഡയുടെ ആത്മാവാണ് നോവലിലെ പ്രധാന കഥാപാത്രം. ഏഴ് രാത്രികൾ മാത്രമാണ് മാലിക്ക് മരണാനന്തര ജീവിതമുള്ളത്. ഈ സമയത്തിനുള്ളിൽ പ്രിയപ്പെട്ടവരിലേക്ക് വീണ്ടും എത്തി തന്റെ രാജ്യത്തെ പോരാട്ടത്തിൻറെ ക്രൂരത ചിത്രീകരിക്കുന്ന ഫോട്ടോകളിലേക്ക് അവരെ എത്തിക്കാനും മാലി നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം.
2011ൽ പുറത്തിറങ്ങിയ ‘ചൈനമാൻ : ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാൻറെ ആദ്യ നോവൽ. പത്ത് വർഷങ്ങൾക്കിപ്പുറം തന്റെ രണ്ടാം നോവലിനാണ് ഷെഹാൻ കരുണതിലകെ പുരസ്കാരാർഹനായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates