പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

തമിഴ് ആധിപത്യ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ശ്രീലങ്കയില്‍ സൈന്യം സുരക്ഷ ശക്തമാക്കി
ശ്രീലങ്കയില്‍ സൈന്യം സുരക്ഷ ശക്തമാക്കിഎഎഫ് പി
Updated on
1 min read

കൊളംബോ: ന്യൂനപക്ഷമായ തമിഴ് വംശജര്‍ക്ക് പ്രത്യേക മാതൃരാജ്യം വേണമെന്ന ആവശ്യത്തില്‍ തുടങ്ങിയ ആഭ്യന്തര യുദ്ധത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി ശ്രീലങ്കന്‍ സൈന്യം. തമിഴ് ആധിപത്യ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ടു ചടങ്ങുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നടപടി.

ശ്രീലങ്കയില്‍ സൈന്യം സുരക്ഷ ശക്തമാക്കി
ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു


ആഭ്യന്തരയുദ്ധം അവസാനിച്ചതിന്റെ 15 ാം വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം അനുകൂലികള്‍ (എല്‍ടിടിഇ) സംഘടിക്കാന്‍ തീരുമാനിച്ചതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് തമിഴ് ആധിപത്യമുള്ള മേഖലകള്‍. 1983 ല്‍ ആരംഭിച്ച മൂന്ന് പതിറ്റാണ്ട് നീണ്ട സായുധ പോരാട്ടം 2009ല്‍ സൈനിക നടപടിക്കു ശേഷമാണ് അവസാനിക്കുന്നത്.

മെയ് 20 ബുധനാഴ്ച വരെ എല്ലാ പ്രവര്‍ത്തനങ്ങളും സുരക്ഷാ സേന നീരീക്ഷിക്കും. എല്‍ടിടിഇ അനുകൂലമായ ലഘുലേഖകളും മറ്റും വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി സൈന്യം വ്യക്തമാക്കി. എല്‍ടിടിഇയുടെ പുനരുജ്ജീവനത്തിനുള്ള ആഹ്വാനങ്ങളും ചില അനുസ്മരണ പരിപാടികളില്‍ നടന്നതായാണ് വിവരം. എല്‍ടിടിഇ അനുകൂല പ്രവര്‍ത്തനങ്ങള്‍ എന്ത് നടന്നാലും അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. 1970കളുടെ മധ്യം മുതല്‍ ആഭ്യന്തരകലാപത്തില്‍ മരിച്ചവരുടെ ഓര്‍മക്കായി അനുസ്മരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് തമിഴ് രാഷ്ട്രീയ സംഘടനകള്‍ പറയുന്നു. മുല്ലത്തീവില്‍ വെള്ളമുള്ളിവക്കല്‍ കടല്‍ത്തീരത്താണ് അനുസ്മരണ പരിപാടികള്‍ നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ് ആധിപത്യമുള്ള ജാഫ്‌നയില്‍ സര്‍വകലാശാലകളും ചില മനുഷ്യാവകാശ ഗ്രൂപ്പുകളും മെയ് 11-ന് മുള്ളിവയ്ക്കല്‍ വാരം ആചരിച്ചു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ തമിഴ് ജനത ആചരിക്കുന്നതാണിത്.

2009 മെയ് 19 ന് എല്‍ടിടിഇ മേധാവി വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം വടക്കുകിഴക്കന്‍ പ്രദേശമായ മുള്ളിവയ്ക്കല്‍ തടാകത്തില്‍ കണ്ടെത്തിയതോടെയാണ് സായുധ പോരാട്ടം ഔദ്യോഗികമായി അവസാനിച്ചത്. അതേസമയം എല്‍ടിടിഇ അനുസ്മരങ്ങള്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിച്ചതിന് കിഴക്കന്‍ പട്ടണമായ സാമ്പൂരില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com