അനിശ്ചിതത്വം തുടരുന്നു, സുനിത വില്യംസിന്റെ മടക്ക യാത്ര ഇനിയും വൈകും

പേടകത്തിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് യാത്ര വൈകാന്‍ കാരണം.
 Sunita Williams
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വാർത്താസമ്മേളനം നടത്തുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും സ്ക്രീൻഷോട്ട്
Updated on
1 min read

വാഷിങ്ടണ്‍: നാസയുടെ ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലെത്തുന്നത് ഇനിയും വൈകും. ജൂലൈയിലും തിരികെ എത്തില്ലെന്ന് വ്യക്തമാക്കിയെങ്കിലും എപ്പോള്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

 Sunita Williams
ഒളിംപിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍, പാരിസ് അതിവേഗ റെയില്‍ ശൃംഖലയില്‍ അട്ടിമറി ശ്രമം

സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററിന്റെ വിപുലമായ ഗ്രൗണ്ട് ടെസ്റ്റിങിനെത്തുടര്‍ന്നാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. പേടകത്തിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് യാത്ര വൈകാന്‍ കാരണം. ജൂണ്‍ പകുതിയോടെ തിരിച്ചെത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പലതവണ യാത്ര മുടങ്ങി. പേകടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും യാത്രികരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും നാസയുടെ കോമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബദലായുള്ള മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ന്യൂ മെക്‌സിക്കോയിലെ എഞ്ചിനീയര്‍മാര്‍ സ്‌പെയര്‍ ത്രസ്റ്ററില്‍ പരിശോധന പൂര്‍ത്തിയാക്കി. ജൂണ്‍ 6ന് പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോള്‍ 5 ത്രസ്റ്ററുകള്‍ കേടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
K S Ratheesh
Indian team wicket celebration
From painting to electricity bills; Reasons owners give for not returning money; If you don't do these things, you may lose your deposit
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com