'കന്യകയായ പെണ്‍കുട്ടി'യുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ നിയമാവലിക്ക് അംഗീകാരം നല്‍കി.
Taliban says ‘silence of virgin girl’ can be treated as consent for marriage in Afghanistan
Taliban says ‘silence of virgin girl’ can be treated as consent for marriage in Afghanistanfile
Updated on
1 min read

കാബൂള്‍: കന്യകയായ ഒരു പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍. കുടുംബനിയമ ഉത്തരവ് പ്രകാരം ദമ്പതികള്‍ തമ്മിലുള്ള വേര്‍പിരിയലിന്റെ തത്വങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള നിയമാവലിയിലാണ് ഇക്കാര്യമുള്ളത്. താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ നിയമാവലിക്ക് അംഗീകാരം നല്‍കി. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷിതാക്കളുടെ അധികാരം എന്നിവ സംബന്ധിച്ച നിയമങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

Taliban says ‘silence of virgin girl’ can be treated as consent for marriage in Afghanistan
ചാള്‍സ് രാജാവും തോറ്റുപോയി! ബ്രിട്ടനിലെ ആദ്യ കോടീശ്വര കായികതാരമായി ഡേവിഡ് ബെക്കാം; ആസ്തി 15,000 കോടി കടന്നു

മേയ് പകുതിയോടെ പ്രസിദ്ധീകരിച്ച ഈ ഉത്തരവില്‍ മതപരവും നിയമപരവുമായ സാഹചര്യങ്ങളില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ബാലവിവാഹം, ഭര്‍ത്താവിനെ കാണാതാകല്‍, നിര്‍ബന്ധിത വേര്‍പിരിയല്‍, ബ്രസ്റ്റ് ഫീഡിങ് റിലേഷന്‍സ്, വ്യഭിചാര ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Taliban says ‘silence of virgin girl’ can be treated as consent for marriage in Afghanistan
'39 ട്രില്യണ്‍ ഡോളര്‍ കടത്തേക്കാള്‍ അപകടമെന്തെന്ന് അറിയാമോ?'; അമേരിക്കയ്ക്ക് മുന്നറിയിപ്പും പരിഹാസവുമായി ഇറാന്‍

പുതിയ താലിബാന്‍ നിയമങ്ങള്‍ പറയുന്നത്:

ഈ നിയമങ്ങള്‍ പ്രകാരം ബാലവിവാഹങ്ങളുടെ കാര്യത്തില്‍ അച്ഛന്‍മാര്‍ക്കും മുത്തശ്ശന്‍മാര്‍ക്കും പൂര്‍ണ്ണ അധികാരം നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഇത്തരം വിവാഹങ്ങള്‍, അവര്‍ പ്രായപൂര്‍ത്തിയായതിന് ശേഷം വേണമെങ്കില്‍ റദ്ദാക്കാമെന്നും നിയമാവലിയില്‍ പറയുന്നു. എന്നാല്‍ ഇതിന് താലിബാന്‍ കോടതിയുടെ അനുമതി നിര്‍ബന്ധമാണ്.

മറ്റൊരു വ്യവസ്ഥ അനുസരിച്ച്, പ്രായപൂര്‍ത്തിയായ കന്യകയായ പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം. എന്നാല്‍ ഒരു ആണ്‍കുട്ടിയുടെയോ അല്ലെങ്കില്‍ മുമ്പ് വിവാഹിതയായ ഒരു സ്ത്രീയുടെയോ മൗനത്തെ ഇത്തരത്തില്‍ സ്വയമേവ സമ്മതമായി കണക്കാക്കില്ല. അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിലവിലുള്ള ആചാരങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കുന്നതാണ് ഈ പുതിയ നിയമങ്ങളെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങള്‍ പണത്തിന് വേണ്ടി ബാലികമാരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന രീതി അവിടെ നിലവിലുണ്ട്.

Summary

Taliban says ‘silence of virgin girl’ can be treated as consent for marriage in Afghanistan: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com