വീടിന്റെ വാതില്‍ കാറിന് മുകളില്‍, നിയന്ത്രണംവിട്ട് ഓഡി വീട്ടില്‍ ഇടിച്ചുകയറ്റി; കൗമാരക്കാരന്‍ അറസ്റ്റില്‍ 

ബ്രിട്ടണില്‍ നിയന്ത്രണംവിട്ട് വീട്ടില്‍ കാര്‍ ഇടിച്ചുകയറ്റിയ കൗമാരക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
വീടിന്റെ വാതില്‍ കാറിന് മുകളില്‍, നിയന്ത്രണംവിട്ട് ഓഡി വീട്ടില്‍ ഇടിച്ചുകയറ്റി; കൗമാരക്കാരന്‍ അറസ്റ്റില്‍ 
Updated on
1 min read

ലണ്ടന്‍: ബ്രിട്ടണില്‍ നിയന്ത്രണംവിട്ട് വീട്ടില്‍ കാര്‍ ഇടിച്ചുകയറ്റിയ കൗമാരക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.പൊളിഞ്ഞുവീണ വീടിന്റെ മുന്‍വശത്തെ വാതില്‍ ആഡംബര കാറായ ഓഡിയുടെ മുകളില്‍ വീണു. സംഭവത്തില്‍ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

യോര്‍ക്ക്ഷയറിലാണ് സംഭവം. 18 വയസുകാരന്‍ ഓടിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ വീട്ടില്‍ ഇടിച്ചുകയറുകയായിരുന്നു. അതിനിടെയാണ് പൊളിഞ്ഞുവീണ മുന്‍വശത്തെ വാതില്‍ കാറിന്റെ മുന്‍വശം തകര്‍ത്തത്.

വാതിലുമായി കുറച്ചു മീറ്ററുകള്‍ സഞ്ചരിച്ച ശേഷമാണ് കാര്‍ നിന്നതെന്ന് പടിഞ്ഞാറന്‍ യോര്‍ക്ക്ഷയര്‍ പൊലീസ് അറിയിച്ചു.ഇതിന്റെ ചിത്രം യോര്‍ക്ക്ഷയര്‍ പൊലീസ് പുറത്തുവിട്ടു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com