കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക്; ജാഗ്രത വേണമെന്ന് അധികൃതർ
കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ കുവൈത്തിൽ ചൂട് ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് കാലവാസ്ഥ കേന്ദ്രം അറിയിച്ചു. നിലവിൽ പകലും,രാത്രിയും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.
ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് റാബിയ മേഖലയിൽ ആണ്. ഇവിടെ കഴിഞ്ഞ ചൊവ്വാഴ്ച 51 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.
ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിലും താപനില എത്തിയിരുന്നു. നിലവിൽ അനുഭവപ്പെടുന്ന കനത്ത ചൂട് ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കുവൈത്തിലെ ചില മേഖലകളിൽ 50 മുതൽ 52 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനമാണ് രാജ്യത്തെ ഉയർന്ന താപനിലക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. നേരത്തെ തൊഴിലാളികൾ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാവാക്കാൻ നേരത്തെ ഗൾഫ് രാജ്യങ്ങളിൽ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം മുതൽ നിയമം നടപ്പിലാക്കാക്കിയത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Temperatures in Kuwait reach 50 degrees Celsius.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
