ഇറാനില്‍ ഭീകരാക്രമണം; ആണവായുധ പദ്ധതികളുടെ തലവന്‍ കൊല്ലപ്പെട്ടു

ഇറാന്‍ ആണവായുധ പദ്ധതികളുടെ തലവന്‍ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ടെഹ്‌റാന്‍: ഇറാന്‍ ആണവായുധ പദ്ധതികളുടെ തലവന്‍ കൊല്ലപ്പെട്ടു. മുഹ്‌സിന്‍ ഫഖ്‌റിസദേ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മുഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരയാണ് ഭീകരാക്രമണമുണ്ടായത്.

കിഴക്കന്‍ ടെഹ്‌റാനിലെ പ്രാന്തപ്രദേശമായ അബ്‌സാര്‍ഡിലാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഫഖ്‌റിസദേ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രൊഫസറായിരുന്നു ഫഖ്‌റിസദേ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com