പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; തായ്‌ലന്‍ഡിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവിന് ജയില്‍ ശിക്ഷ

1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഫെതര്‍വെയ്റ്റ് ബോക്‌സിങിലാണ് സോംലക്ക് കാംസിങ് സ്വര്‍ണം നേടിയത്.
Thailand's first Olympic champion sentenced for attempted rape
1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ സോംലക്ക് കാംസിങ്എക്സ്
Updated on: 
1 min read

ബാങ്കോങ്ക്: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ തായ്‌ലന്‍ഡിലെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് തായ് കോടതി. അയ്യായിരം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഫെതര്‍വെയ്റ്റ് ബോക്‌സിങിലാണ് സോംലക്ക് കാംസിങ് സ്വര്‍ണം നേടിയത്.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് സോംലക്കിനെ ഖോണ്‍ കെയ്ന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതി വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കി.

2023 ഡിസംബറില്‍ ബോണ്‍ കെയ്‌നിലെ ഒരു ഹോട്ടലില്‍ വച്ച് സോംലക്ക് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പതിനേഴുകാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER