അതിവേഗ വൈറസ് പടരുന്നു, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍ 

ഫെ​ബ്രു​വ​രി പ​കു​തി വ​രെ​യാ​ണ് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്
ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍/ഫോട്ടോ: എപി
ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍/ഫോട്ടോ: എപി
Updated on
1 min read


ല​ണ്ട​ൻ: ബ്രിട്ടനിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ. കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ സാഹചര്യത്തിലാണ് ബ്രി​ട്ട​നി​ൽ മൂ​ന്നാം ലോ​ക്ക്ഡൗ​ൺ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ പ്രഖ്യാപിച്ചത്. 

കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഫെ​ബ്രു​വ​രി പ​കു​തി വ​രെ​യാ​ണ് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളും അ​ട​ച്ചി​ടും. ​അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​ത് എന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് ബോറിസ് ജോൺസൺ പറഞ്ഞു. 

പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ള​രെ​യേ​റെ സൂ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും ബോറിസ് ജോൺസൺ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വ​ലി​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് നേ​രി​ടു​ന്ന​ത്.  കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പദ്ധതിയിടുന്ന വിധം മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ങ്കി​ൽ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ സ്കൂ​ളു​ക​ൾ തു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്ത് 2,713,563 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. 75,431 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com