ഇന്തോനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം; തെരച്ചില്‍

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയരുന്നതിനിടെ കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം
സോക്കര്‍നോ-ഹത്ത എയര്‍പോര്‍ട്ടിലെ ക്രൈസിസ് സെന്ററില്‍ നിന്നുള്ള ചിത്രം
സോക്കര്‍നോ-ഹത്ത എയര്‍പോര്‍ട്ടിലെ ക്രൈസിസ് സെന്ററില്‍ നിന്നുള്ള ചിത്രം
Updated on
1 min read

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയരുന്നതിനിടെ കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം. ഇതേത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ കടലില്‍ തെരച്ചില്‍ ആരംഭിച്ചു. ശ്രിവിജയ എയറിന്റെ എസ് ജെ 182 ബോയിങ് വിമാനമാണ് പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ കാണാതായത്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ജക്കാര്‍ത്തയിലെ സാക്കര്‍നോ-ഹത്ത വിമാനത്താവളത്തില്‍ നിന്ന്‌ വിമാനം പുറപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെന്നാണ് സൂചനയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോന്റിയാങ്കിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്. വിമാനത്തില്‍ 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 62പേരുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com