

വാഷിങ്ടൺ: ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റ് ഏതാണ്ട് 48 മണിക്കൂറോളമാണ് ഇറാന്റെ ദുർഘടമായ പർവതനിരകളിൽ ഒളിച്ചിരുന്നത്. കയ്യിൽ ഒരു പിസ്റ്റളും, സിഗ്നൽ നൽകാനുള്ള ബീക്കണും, തന്നെ വേട്ടയാടുന്നവർ കണ്ടെത്തുന്നതിന് മുമ്പ് രക്ഷാസേന എത്തുമെന്ന പ്രതീക്ഷയും മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഒടുവിൽ പ്രതീക്ഷയോടെ കാത്തിരുന്ന ആ രക്ഷാദൗത്യ സംഘം എത്തി. വ്യോമാക്രമണങ്ങളുടെയും കമാൻഡോകളുടെയും അകമ്പടിയോടെ ശത്രുരാജ്യത്തിന്റെ ഉൾപ്രദേശത്ത് നിന്നുള്ള അതിസാഹസികമായ ഒരു രക്ഷപ്പെടുത്തൽ കൂടിയായിരുന്നു അത്. ഇറാൻ സൈന്യം അമേരിക്കയുടെ എഫ് 15 യുദ്ധ വിമാനം വെടിവെച്ചിട്ടതിനെത്തുടർന്ന് രണ്ടുപേരെയാണ് കാണാതായത്.
ഇതിൽ പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തുചാടിയ ഉടൻ തന്നെ രക്ഷപ്പെടുത്തി. രണ്ടാമത്തെ ക്രൂ അംഗമാണ് ദുർഘടമായ ഭൂപ്രദേശത്ത് അപ്രത്യക്ഷനായത്. ഇതേത്തുടർന്ന് ട്രംപിന്റെ നിർദ്ദേശപ്രകാരം പൈലറ്റിനെ കണ്ടെത്താൻ യുഎസ് സൈന്യം ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് ഇറാനിലേക്ക് അയച്ചിരുന്നത്.
പൈലറ്റിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണ് നടത്തിയതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. നമ്മൾ അദ്ദേഹത്തെ കണ്ടെത്തി!. അദ്ദേഹം സുരക്ഷിതനാണ്. പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates