'വെല്ലുവിളിക്കാന്‍ വരട്ടെ, കയ്യിലെന്തുണ്ട് ബാക്കി?' കോടിക്കണക്കിന് വിലയുടെ ഡ്രോണുകളടക്കം ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ അമേരിക്കയുടെ നഷ്ടം 42 യുദ്ധവിമാനങ്ങള്‍

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല. അതിനാല്‍ നഷ്ടങ്ങളുടെ കണക്ക് ഉയരുമെന്ന വിലയിരുത്തലും വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു.
US losses in Operation Epic Fury: 42 fighter jets
ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ അമേരിക്കയുടെ നഷ്ടം 42 യുദ്ധവിമാനങ്ങള്‍ | പ്രതീകാത്മക ചിത്രംAI Generated
Updated on
1 min read

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' സൈനിക നീക്കത്തില്‍ യുഎസിന് വന്‍ വ്യോമനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.

യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എംക്യു - 9 റീപ്പര്‍ ഡ്രോണുകള്‍ എന്നിവ ഉള്‍പ്പെടെ 42 വിമാനങ്ങള്‍ തകര്‍ന്നതായോ കേടുപാടുകള്‍ സംഭവിച്ചതായോ യുഎസ് കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

US losses in Operation Epic Fury: 42 fighter jets
പുരുഷന്മാര്‍ ഭൂമിക്ക് വെല്ലുവിളി; ടോക്‌സിക്ക് മാസ്‌കുലിനിറ്റി പാരിസ്ഥിതിക പ്രശ്‌നമെന്ന് പഠനം

ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നീക്കത്തിനിടെ നിരവധി അത്യാധുനിക വിമാനങ്ങളാണ് അമേരിക്കക്ക് നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എംക്യു -9 റീപ്പര്‍ ഡ്രോണുകള്‍ക്ക് പുറമെ എഫ് -35, എഫ്-15 ഇ പോലുള്ള ഫൈറ്റര്‍ ജെറ്റുകളും നിരീക്ഷണ വിമാനങ്ങളും ആക്രമണത്തില്‍പ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ചില വിമാനങ്ങള്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍, ചിലത് സൈനിക താവളങ്ങളില്‍ നശിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുദ്ധത്തിനിടെ 24 എംക്യു-9 റീപ്പര്‍ ഡ്രോണുകളാണ് അമേരിക്കക്ക് നഷ്ടമായിരിക്കുന്നത്. ഓരോ ഡ്രോണിനും കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സൈനിക ചെലവില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 4 ഫൈറ്റര്‍ ജെറ്റുകളും എഫ് 35 എ ലൈറ്റ്‌നിങ് 2 എന്ന അമേരിക്കയുടെ ഏറ്റവും അത്യാധുനിക സ്റ്റെല്‍ത്ത് വിമാനവും ആകാശത്തുവെച്ച് ഇന്ധനം നിറക്കാന്‍ സഹായിക്കുന്ന 7 സ്ട്രാറ്റോടങ്കറുകളുമാണ് നഷ്ടമായിരിക്കുന്നത്.

US losses in Operation Epic Fury: 42 fighter jets
'മെറ്റ എഐ പണി കളഞ്ഞു'; ആദ്യം വര്‍ക്ക് ഫ്രം ഹോം, പിറകേ പിരിച്ചുവിടല്‍; പുലര്‍ച്ചെ 4 മണിക്ക് മെറ്റയില്‍ ജോലിപോയത് 8000 പേര്‍ക്ക്

എ10 തണ്ടര്‍ബോട്ട് 2, ഇ-3 സെന്‍ട്രി, എംസി 130 ജെ കമാന്റോ, എംക്യു 4സി ട്രൈറ്റണ്‍, എച്ച്എച്ച് 60 ഡബ്ല്യു ജോളി ഗ്രീന്‍ തുടങ്ങിയ യുദ്ധവിമാനങ്ങളും അമേരിക്കയ്ക്ക് നഷ്ടമായിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല. അതിനാല്‍ യുദ്ധത്തിലെ നഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക് ഇനിയും ഉയരുമെന്ന വിലയിരുത്തലും ചില വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു.

US losses in Operation Epic Fury: 42 fighter jets
"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ആഗോള പ്രതിരോധരംഗത്തും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Summary

The US lost 42 fighter jets in Operation Epic Fury, including drones worth billions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
Musk's Starlink and SpaceX on Iran's target list; US accused of using Starlink for attack
Is the Middle East heading for war? US says it shot down Iranian drones in Hormuz; Iran says it attacked Kuwait and Bahrain in return
The Gulf is no longer safe for America; More than 20 military bases were destroyed in the war; The loss cannot be replaced, says investigative report
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com