അമ്പമ്പോ ഇവിടെ ജീവിക്കാന്‍ പാടുപെടും, ജീവിതച്ചെലവേറിയ അഞ്ച് നഗരങ്ങള്‍

2024ല്‍ ജീവിക്കാന്‍ ചെലവേറിയ അഞ്ച് നഗരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
അമ്പമ്പോ ഇവിടെ ജീവിക്കാന്‍ പാടുപെടും, ജീവിതച്ചെലവേറിയ അഞ്ച് നഗരങ്ങള്‍

ലോകത്ത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ജീവിതച്ചെലവ്. ദിനം പ്രതി സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. 2024ല്‍ ജീവിക്കാന്‍ ചെലവേറിയ അഞ്ച് നഗരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1. ഹോങ്കോങ്

തിങ്കളാഴ്ച പുറത്തിറക്കിയ 2024 ലെ മെര്‍സര്‍ കോസ്റ്റ് ഓഫ് ലിവിംഗ് സര്‍വേയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏറ്റവും ചെലവേറിയ നഗരം എന്ന പദവി ഹോങ്കോംഗ് വീണ്ടും സ്വന്തമാക്കി. 2022 ലും 2023 ലും ഹോങ്കോങ് തന്നെയായിരുന്നു ഒന്നാമത്.

2. സിംഗപ്പൂര്‍

ജീവിതച്ചെലവേറിയ രണ്ടാമത്തെ നഗരം സിംഗപ്പൂരാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ ഒമ്പത് വര്‍ഷവും സിംഗപ്പൂരായിരുന്നു ജീവിതച്ചെലവേറിയ നഗരങ്ങളില്‍ ഒന്നാമതുണ്ടായിരുന്നത്.

3. സൂറിച്ച്

ജീവിതച്ചെലവേറിയ നഗരങ്ങളില്‍ പലപ്പോഴും സിംഗപ്പൂരിനൊപ്പം തന്നെ സൂറിച്ചും എത്താറുണ്ട്. ഇത്തവണ മൂന്നാം സ്ഥാനത്താണ് റാങ്കിങ്. ന്യൂയോര്‍ക്കിലും ലണ്ടനിലും ഉള്ളതിനെക്കാള്‍ കൂടുതലാണ് ഇവിടുത്തെ ചെലവ്.

4. ജനീവ

നാലാം സ്ഥാനത്താണ് ജനീവ. ഇവിടെ ചരക്കുകളുടേയും സേവനങ്ങളുടേയും ഉയര്‍ന്ന വിലയാണ് ഇവിടുത്തെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്നത്. ഭവന വിപണിയും ചെലവേറിയതാണ്.

5. ബാസല്‍

സ്വിസ് കെമിക്കല്‍ വ്യവസായത്തിന്റെ കേന്ദ്രമാണ് ബാസല്‍ നഗരം. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ആസ്ഥാനവും ഇവിടെയാണ്. 2023 ലെ റാങ്കിങ് ഇത്തവണയും നിലനിര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com