യുദ്ധം നിര്‍ത്തും? ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഷി ജിന്‍പിങ്ങും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്

ഒക്ടോബറിലും ത്രികക്ഷി ആയുധ നിയന്ത്രണ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു
donald trump
Trump Expects to Meet Putin and Xi Jinping at APEC Summit in ChinaFile Photo
Updated on: 
2 min read

വാഷിങ്ടന്‍: ഇറാനുമായുള്ള സംഘര്‍ഷവും ആണവ നിരായുധീകരണവും ചര്‍ച്ച ചെയ്യാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്തയാഴ്ച നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ചകള്‍. ഇറാന്റെ ആണവപദ്ധതിയും മേഖലയിലെ നിലവിലെ സംഘര്‍ഷസാഹചര്യവും ചര്‍ച്ചയാകുമെന്നാണ് സൂചന.

ഫ്ലോറിഡയിൽനിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. നവംബർ 18, 19 തീയതികളിൽ ചൈനയിലെ ഷെൻഷെൻ നഗരത്തിലാണ് എപെക് ഉച്ചകോടി നടക്കുന്നത്. പുടിനുമായും ഷി ജിൻപിങ്ങുമായും കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇത് രസകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ആണവായുധ നിരായുധീകരണം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ഇറാനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ ഒക്ടോബറിലും ഷി ജിൻപിങ്ങിനും പുടിനുമൊപ്പം ത്രികക്ഷി ആയുധ നിയന്ത്രണ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ആണവായുധങ്ങളുടെ നിയന്ത്രണവും നിരായുധീകരണവുമാകും ഇത്തരം ചർച്ചകളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ദീർഘകാല യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കും ത്രികക്ഷി കൂടിക്കാഴ്ച വേദിയാക്കണമെന്ന് പുടിൻ നിർദേശിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനെതിരായ പുതിയ സാമ്പത്തിക ഉപരോധം പ്രാബല്യത്തില്‍ വന്നതായി ട്രംപ് വ്യക്തമാക്കി. ഇറാനിലേക്ക് കരമാര്‍ഗമുള്ള ചരക്കുനീക്കവും വിതരണ ശൃംഖലയും നിയന്ത്രിക്കുന്നതിനാണ് അമേരിക്കയുടെ നീക്കം. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിലും പുരോഗതിയുണ്ടാകണമെന്നാണ് അമേരിക്കയുടെ നിലപാട്. അതേസമയം, ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായാല്‍ പുതിയ സൈനിക ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ട്രംപ് പറഞ്ഞു.

donald trump
ദീപം തെളിയിച്ച് ട്രംപ്; പ്രവാസി ഭാരതീയര്‍ക്കൊപ്പം വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷം

അതേസമയം, അമേരിക്ക വീണ്ടും ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുക, മേഖലയില്‍ വിന്യസിച്ച യുഎസ് സൈനികരെ പിന്‍വലിക്കുക, ഖത്തറില്‍ നിന്ന് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ പുനഃസ്ഥാപിക്കുക, ഇസ്രയേലിന്റെ ലബനന്‍ ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടു വച്ചിട്ടുള്ളത്. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ യുഎസ് തയ്യാറായാല്‍ തൊട്ടടുത്ത ദിവസം ഹോര്‍മുസ് പഴയ നിലയിലേക്ക് മടങ്ങുമെന്ന് അരാഗ്ചി വ്യക്തമാക്കി.

അതിനിടെ, വടക്കന്‍ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായി വൈദ്യുതി മുടങ്ങി. മേഖലയിലെ ഖോര്‍ മോര്‍ പ്രകൃതിവാതക കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സ്‌ഫോടനവും തീപിടിത്തവുമുണ്ടായി. ഇതോടെ വാതക ഉത്പാദനം നിര്‍ത്തിവച്ചു. ആക്രമണത്തെത്തുടര്‍ന്ന് കുര്‍ദിസ്ഥാന്‍ മേഖലയുടെ 70 ശതമാനത്തിലധികം പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

donald trump
ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്; മുന്നില്‍ 28 ദിവസം, അറബ് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകം
donald trump
ഇറാനിലേക്കുള്ള കരമാര്‍ഗങ്ങള്‍ തടയാന്‍ യുഎസ്; 20 അംഗ ദൗത്യസംഘം രൂപീകരിക്കുന്നു
donald trump
'അറബ് - പ്രതിപക്ഷ സര്‍ക്കാര്‍ വന്നാല്‍ ഇസ്രയേല്‍ തകരും'; മുന്നറിയിപ്പുമായി നെതന്യാഹു
Summary

Iran war: Trump to talk to Xi, Putin about Tehran, 'denuclearisation'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER