'യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടേണ്ട, ഇനി യുദ്ധക്കപ്പൽ അയക്കേണ്ട'; ബ്രിട്ടനോട് നീരസം പ്രകടിപ്പിച്ച് ട്രംപ്

ഇറാൻ ഇന്ന് പശ്ചിമേഷ്യക്ക് ഭീഷണി അല്ലെന്നും ഒരു പരാജിത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു
Donald Trump
Donald TrumpA P
Updated on
1 min read

വാഷിങ്ടൺ: ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് മറക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ബ്രിട്ടൻ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് അയക്കാൻ ആലോചിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

Donald Trump
അയവില്ലാതെ സംഘര്‍ഷം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യം. ഇതുവരെ ആക്രമണം നടത്താൻ ആലോചിക്കാത്ത സ്ഥലങ്ങളിലും ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ ഇന്ന് പശ്ചിമേഷ്യക്ക് ഭീഷണി അല്ലെന്നും ഒരു പരാജിത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളോട് ഇറാൻ തോൽക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Donald Trump
സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു'; സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാന്‍

അമേരിക്കയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങൾ കാരണമാണ് ഇറാൻ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു,​ സമ്പൂർണമായി ഇറാൻ തങ്ങൾക്ക് കീഴ്പ്പെടണം എന്നും ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് ബ്രിട്ടൻ രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഇറാനുമായുള്ള യുദ്ധം ഇതിനകം ജയിച്ചു കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.

Summary

US President Donald Trump has expressed his displeasure over Britain's failure to take part in the Iranian attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com