ബ്രസീല്‍ ഇന്ത്യയായി; ട്രംപിന് വിനയായി ട്രോള്‍ മഴ

ബ്രസീല്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് കുറിച്ചത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് എന്നായതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
Donald Trump
Donald Trumpഎപി
Edited By:
Updated on: 
1 min read

വാഷിങ്ങ്ടണ്‍: ബ്രസീലില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ തെരഞ്ഞെടുപ്പാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപിന് രാജ്യങ്ങള്‍ തമ്മില്‍ മാറി പോയത്.

ഇന്ത്യയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 12.5 കോടി ജനങ്ങളാണ് വോട്ട് ചെയ്തത് എന്നും വോട്ടെടുപ്പ് പൂര്‍ത്തിയായ അതേദിവസം തന്നെ ഫലവും പുറത്തുവരും എന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. യഥാര്‍ത്ഥത്തില്‍ ബ്രസീലില്‍ നടന്ന ആദ്യഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ട്രംപ് പരാമര്‍ശിച്ചത്. അബദ്ധം പിണഞ്ഞത് മനസിലാക്കി പിന്നീട് ബ്രസീലെന്ന് തിരുത്തുകയും ചെയ്തു.

Donald Trump
ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ നിലവില്‍ തെരഞ്ഞെടുപ്പൊന്നും നടക്കുന്നില്ല. ഇന്ത്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

ബ്രസീലില്‍ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായ ലൂയീസ് ഇനായോ ലുല ഡിസില്‍വയെ പിന്തള്ളി വലതുപക്ഷ സെനറ്റായ ഫ്‌ളാവിയോ ബോള്‍സോനാരോയാണ് മുന്നിലെത്തിയത്. ഞായറാഴ്ച്ച നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബോള്‍സൊനാരോക്ക് 5.56 കോടിയിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലൂലക്ക് 5.36 കോടി വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 25ന് നടക്കും.

Summary

Trump spoke about the Brazilian election, mistakenly thinking it was the Indian election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com